പിഎം കിസാൻ പദ്ധതി : ഓൺലൈൻ വെരിഫിക്കേഷൻ പൂർത്തിയാക്കാൻ അഞ്ച് ദിനം കൂടി
കൽപ്പറ്റ : പിഎം കിസാൻ പദ്ധതിയിലെ കേരളത്തിലെ ഗുണഭോക്താക്കൾ സെപ്റ്റംബർ 30നകം ഓൺലൈനായി വെരിഫിക്കേഷൻ പൂർത്തീകരിക്കേണ്ടതാണ്. സമയപരിധിക്കുള്ളിൽ പോർട്ടലിൽ വിവരങ്ങൾ നൽകാത്ത ഗുണഭോക്താക്കൾക്ക് തുടർന്ന് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.
1. കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ.
*എയിംസ് (www.aims.kerala.gov.in) പോർട്ടലിൽ കർഷകർ ലോഗിൻ ചെയ്ത് സ്വന്തം പേരിലുള്ള കൃഷിഭൂമിയുടെ വിവരങ്ങൾ ചേർത്ത് ആർ ഇ എൽ ഐ എസ് പരിശോധന പൂർത്തിയാക്കി അപേക്ഷ ഓൺലൈനായി കൃഷിഭവനിലേക്ക് സമർപ്പിക്കേണ്ടതാണ്.
* ഗുണഭോക്താക്കൾക്ക് അക്ഷയ /ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ വഴിയോ സമീപത്തുള്ള കൃഷിഭവൻ വഴിയോ അല്ലെങ്കിൽ സ്വന്തമായോ മേൽപ്പറഞ്ഞ നടപടി പൂർത്തീകരിക്കാവുന്നതാണ്.
2. ഇ -കെ വൈ സി പൂർത്തീകരിക്കൽ
* പിഎം കിസാൻ പദ്ധതി ഗുണഭോക്താക്കൾ ഇ -കെ വൈ സി പൂർത്തീകരിക്കുന്നതിന് www.pmkisan.gov.in പോർട്ടലിൽ ഫാർമേഴ്സ് കോർണർ മെനുവിൽ ഇ -കെ വൈ സി ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തുക.
* ഇ -കെ വൈ സി കർഷകർക്ക് നേരിട്ട് പി എം കിസാൻ പോർട്ടൽ വഴിയോ, അക്ഷയ/ ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ /സമീപത്തുള്ള കൃഷിഭവൻ വഴിയോ പൂർത്തീകരിക്കാവുന്നതാണ്.
വിശദ വിവരങ്ങൾക്കായി
കാർഷിക ടോൾഫ്രീ നമ്പർ 1800-425-1661പിഎം കിസാൻ സംസ്ഥാന ഹെൽപ്പ് ഡെസ്ക് നമ്പർ 0471-2964022, 2304022 എന്നിവരുമായോ സമീപത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടുക.
Leave a Reply