November 7, 2026

ഫുഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയിച്ച കുട്ടികളെ ആദരിച്ചു

0
IMG_20220929_112416.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വയനാട് ജില്ലാ  ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച യൂത്ത് ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ  വിജയിച്ച കുട്ടികളെ ആദരിച്ചു.   18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിലും, 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലും രണ്ടാം സ്ഥാനം നേടിയ കണിയാരം ഫാദർ ജികെഎം സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ലോട്ടസ് ഫുട്ബോൾ അക്കാദമിയിലെ കുട്ടികളെയാണ് അനുമോദിച്ചത്.  സ്കൂൾ മാനേജർ ഫാദർ സണ്ണി മഠത്തിൽ, പ്രിൻസിപ്പൽ മാർട്ടിൻ എൻ പി, വൈസ് പ്രിൻസിപ്പൽ സി.മോളി പി സി,മുഖ്യതിഥി ഡോളി എം സി, കായികാധ്യാപിക വിൻസി വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *