April 25, 2024

ദ്വാരക എ.യു.പി.സ്കൂൾ പഠനം ഇനി സ്മാർട്ട് ക്ലാസ്സ് റൂമിലൂടെ:സർക്കാർ ഫണ്ടുകൾ ഇല്ലാതെ പൊതു ജനപങ്കാളിത്തതോടെയാണ് സ്മാർട്ട് ക്ലാസ്സ് റൂമുകൾ നിർമ്മിച്ചത് .

0
Fb Img 1517580113149
ദ്വാരക എ.യു.പി.സ്കൂൾ പഠനം ഇനി സ്മാർട്ട് ക്ലാസ്സ് റൂമിലൂടെ.ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ നിർവ്വഹിച്ചു.സർക്കാർ ഫണ്ടുകൾ ഇല്ലാതെ പൊതു ജനപങ്കാളിത്തതോടെയാണ് നാല് സ്മാർട്ട് ക്ലാസ്സ് റൂമുകളും നിർമ്മിച്ചത് . 
പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ,രക്ഷകർത്താക്കൾ,പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ 8 ലക്ഷം രൂപ മുടക്കിയാണ്  നാല് അത്യാധുനിക ഹൈടെക് ക്ലാസ് റൂമുകൾ ഉണ്ടാക്കിയത് .മാനന്തവാടി രൂപത വികാരി ജനറാൾ ഫാദർ
ഡോ.അബ്രഹാം നെല്ലിക്കൽ അധ്യക്ഷത വഹിച്ചു. സ്മാർട്ട് ടീവികളുടെ സ്വിച്ച് ഓൺ കർമ്മം മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ജോൺ.പി.ജോർജ് പൊൻപാറക്കൽ നിർവ്വഹിച്ചു.LCDപ്രൊജക്ടറുകളുടെ സ്വിച്ച് ഓൺ കർമ്മം മാനന്തവാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  സെലിൻ എസ്.എ.നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുദീൻ മൂടമ്പത്ത്, സ്റ്റാന്റിംഗ്് കമ്മറ്റി ചെയർമാൻമാരായ ആമിന അവറാൻ, ജിൽസൺ തൂപ്പുംങ്കര, സ്കൂൾ മാനേജർ ഫാ: ജോസ് തേക്ക നാടി ,ഹെഡ്്മാസ്റ്റർ ഷാജി വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *