July 28, 2026

സംസ്ഥാന ബജറ്റിൽ വയനാടിനെ പൂർണ്ണ അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൽപ്പറ്റയിൽ പ്രകടനവും യോഗവും നടത്തി

0
07
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: സംസ്ഥാന ബജറ്റിൽവയനാടിനെ പൂർണ്ണ അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൽപ്പറ്റയിൽ പ്രകടനവും യോഗവും നടത്തി.കഴിഞ്ഞ വർഷത്തെ ബജറ്റിൽ പറഞ്ഞിരുന്ന പദ്ധതികൾ ആവർത്തിക്കുകയല്ലാതെ പുതിയ യാതൊരു പദ്ധതിയും ഈ ബജറ്റിലില്ല. ചികിൽസാ രംഗത്ത് വലിയ പ്രയാസം അനുഭവിക്കുന്ന വയനാട് ജില്ലക്ക് മെഡിക്കൽ കോളേജിനെ കുറിച്ചും ശ്രീചിത്തിര കോളേജിനെ കുറിച്ചും ബജറ്റിൽ പരാമർശിച്ചിട്ടില്ല.  സിപിഎം അധീനതയിലുള്ള ബ്രഹ്മഗിരിക്ക് വേണ്ടി രണ്ട് ബജറ്റിലും കോട്ടക്കണക്കിന് രൂപയാണ് വകയിരിത്തിയിരിക്കുന്നത്.  ഇതുപോലെ തന്നെമൈസൂർ, നഞ്ചൻ ങ്കോട്, സുൽത്താൻ ബത്തേരി റെയിൽവെ പദ്ധതി പാടെ അവഗണിച്ചു കൊണ്ട് തലശ്ശേരി, മൈസൂർ റെയിൽവെ കു റിച്ചാണ് ബജറ്റിൽ പരാമർശിച്ചിട്ടുള്ളത്.വയനാടിനെ  എല്ലാ മേഖലയിലും പൂർണ്ണമായും അവഗണിച്ചതിൽ യോഗം പ്രതിഷേധിച്ചു.യോഗത്തിൽ സാലി റാട്ടക്കൊല്ലി, മോഹൻ  കുമാർ, സുബൈർ ഓണി വയൽ, മനുലക്ഷ്മണൻ, സലിം കാരാടൻ, പി.ഷൗക്കത്ത് എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *