June 20, 2026

മത്സ്യക്കുളം രജിസ്ട്രേഷന്‍ ക്യാമ്പ് നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: ഫിഷറീസ് വകുപ്പ് ജില്ലയില്‍ മത്സ്യകൃഷി ചെയ്യുന്ന കര്‍ഷകരുടെ കുളം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷാ ഫോറം വിതരണ ക്യാമ്പ് നടത്തുന്നു. പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ ക്യാമ്പ് നാളെ  (ഫെബ്രുവരി 3 ശനി) രാവിലെ 11 മണി മുതല്‍ പടിഞ്ഞാറത്തറ കൃഷി ഭവനില്‍ വെച്ച് നടക്കും. ബന്ധപ്പെട്ട കര്‍ഷകര്‍ കുളത്തിന്‍റെ അളവ്, പത്ത് രൂപ എന്നിവ സഹിതം വന്ന് ഫോറം കൈപ്പറ്റണം. ഇതു പ്രകാരം ലഭിക്കുന്ന ലൈസന്‍സ് തുടര്‍ വര്‍ഷങ്ങളില്‍ മത്സ്യകൃഷിക്ക് അനിവാര്യമാകും.

വിവരങ്ങള്‍ക്ക് വിളിക്കുക
9048016432
ഷമീം പാറക്കണ്ടി
(അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, തരിയോട് പടിഞ്ഞാറത്തറ)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *