March 29, 2024

അമേരിക്കയിലെ സൈബർ സുരക്ഷ റിസർച്ച് ഓർഗനൈസഷൻ അഡ്വൈസറി ബോർഡിൽ മലയാളിയും. :ബെനിൽഡ് ജോസഫിന് വീണ്ടും അംഗീകാരം

0
അമേരിക്കയിലെ സൈബർ സുരക്ഷ റിസർച്ച് ഓർഗനൈസഷൻ അഡ്വൈസറി ബോർഡിൽ മലയാളിയും.
കൽപ്പറ്റ:
അമേരിക്കയിലെ സൈബർ സുരക്ഷ റിസർച്ച് ഓർഗനൈസഷൻ അഡ്വൈസറി ബോർഡിൽ മലയാളിയും.
   ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി വെഞ്ചേഴ്സ് അഡ്വൈസറി ബോർഡിൽ മകാഫീ സ്ഥാപകൻ ജോൺ മകാഫീ, മുൻ വൈറ്റ് ഹൗസ് സീ.ഐ.ഒ.  തെരേസ പൈത്തൺ, സിസ്കോ വൈസ് പ്രെസിഡന്റ്റ് മിക്കില്ലേ ടെന്നീടി തുടങ്ങിയവർക്കൊപ്പമാണ്  മലയാളിയായ ബെനിൽഡ് ജോസഫും ഉൾപ്പെട്ടത്.
ഇന്ത്യൻ സൈബർ സുരക്ഷാ മേഖലക്ക് നൽകിയ സമഗ്ര സംഭാവനകളുടെ അടിസ്ഥനത്തിലാണ് ബെനിൽഡിനെ ഉപദേശക സമതി അംഗമായി നിയമിച്ചത്.
വയനാട് നടവയൽ സ്വദേശിയായ ബെനിൽഡ് കേന്ദ്ര ഗവണ്മെന്റിന്റെ  സുരക്ഷാ ഉപദേഷ്ടാവും , ഇൻഫർമേഷൻ സിസ്റ്റംസ് സെക്യൂരിറ്റി അസോസിയേഷൻ ഇന്ത്യൻ ചാപ്റ്റർ പ്രസിഡന്റ്മാണ്  ഇപ്പോൾ. വിദ്യാർത്ഥിയായിരിക്കെ മുതൽ സൈബർ മേഖലയിൽ പ്രവർത്തിക്കുന്ന ബെനിൽഡ് ലോക റാങ്കിംഗിലുള്ള അപൂർവ്വം ഇന്ത്യൻ എത്തിക്കൽ ഹാക്കർമാരിലൊരാളാണ്. റാൻ സംവേർ പോലുള്ള സൈബർ ആക്രമണങ്ങളുടെ പശ്ചാതലത്തിൽ  സൈബർ സുരക്ഷ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് ഇപ്പോൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *