April 25, 2024

ചുഴലി റോഡിൽ മാലിന്യ നിക്ഷേപത്തിനെതിരെ നടപടി വേണം – റസിഡൻസ് അസോസിയേഷൻ

0
 ചുഴലി റോഡിൽ മാലിന്യ നിക്ഷേപത്തിനെതിരെ നടപടി വേണം

കൽപ്പറ്റ: മടിയൂർ 
 മിൽമ ചുഴലി റോഡിൽ  റിസോർട്ടുകളിൽ നിന്നുള്ള മാലിന്യം റോഡരുകിൽ തള്ളുകയും രാത്രി കാലങ്ങളിൽ കത്തിക്കുകയും ചെയ്യുന്നതിനെതിരെ നടപടി വേണമെന്ന് മടിയൂർ മൗണ്ട് വ്യൂ റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഇതിനെതിരെ നാട്ടുകാർ  ജാഗ്രത സമിതി രൂപീകരിച്ചു.നിരവധി തവണ പരാതിപ്പെട്ടിട്ടു നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ  മുൻസിപ്പാലിറ്റി സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സമിതി ശക്തിപ്പെടുത്തും. ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ രാത്രി കാലങ്ങളിൽ പരിശോധന നടത്താനും കുറ്റക്കാർക്കെതിരെ കർശനമാന നടപടികളുമായി മുന്നോട്ടു പോകുവാനും  യോഗം   തീരുമാനിച്ചു. ആവശ്യമെങ്കിൽ പോലീസ്  സഹായവും തേടും. ജില്ലാ ശുചിത്വമിഷനുമായി ചേർന്ന് പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തും. മടിയൂർ മിൽമ ചുഴലി റോഡ് മൗണ്ട് വ്യൂ റസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡണ്ട് ഡോ.മോഹനൻ പി.എം., സെക്രട്ടറി ജിൻസി ജോസഫ് എന്നിവർ പ്രസംഗിച്ചു.
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *