April 19, 2024

കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നാളെ വയനാട്ടിൽ

0
 ജില്ലയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്‌പെഷ്യൽ അഗ്രിക്കൾച്ചറൽ സോൺ പദ്ധതിയിൽ ഉൾപ്പെട്ട നെൽകൃഷി, പൂകൃഷി എന്നിവയെപ്പറ്റിയും, പത്ത് വില്ലേജുകളെ ഫ്രൂട്ട് വില്ലേജുകൾ ആക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി  നാളെ  (ഫെബ്രുവരി 8) ഉച്ചയ്ക്ക് 12.30 ന് മാനന്തവാടി സബ്കളക്ടർ ഓഫീസിൽ കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ യോഗം ചേരും. ജനപ്രതിനിധികൾ, നെൽകർഷക പ്രതിനിധികൾ, കൃഷി വകുപ്പ് ഡയറക്ടർ, എസ്.എച്ച്,എം. ഡയറക്ടർ,  കൃഷി വകുപ്പ്, ആർ.എ.ആർ.എസ്, കെ.വി.കെ. ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ട്രാൻസ്‌ജെേണ്ടഴ്‌സിന് അദാലത്ത്
 ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22ന് ട്രാൻസ്‌ജെേണ്ടഴ്‌സിന് വേണ്ടി അദാലത്ത് നടത്തും. പരാതികൾ ഫെബ്രുവരി 17 വരെ ജില്ല ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ സ്വീകരിക്കും. ഫോൺ 04936 207800.
ഓൺലൈൻ ബോധവൽകരണ
 സെമിനാർ
 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങ് (നിഷ്) വനിതാ ശിശുവികസന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ 'മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളെ എങ്ങനെ സഹായിക്കാം' എന്ന വിഷയത്തിൽ ബോധവൽകരണ സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17ന് രാവിലെ 10.30 ന് നിഷ് ക്യാമ്പസിൽ നടക്കുന്ന സെമിനാറിന് എം.എസ്. കുമാരി ഇന്ദിര നേതൃത്വം നൽകും.  തൽസമയ വീഡിയോ കോൺഫറൻസിങ്ങിലൂടെ ജില്ലാ ശിശുസംരക്ഷണ ഓഫീസുകളിലും സെമിനാർ പ്രദർശിപ്പിക്കും.  സെമിനാറിൽ പങ്കെടുക്കുന്നവർക്ക് വിദഗ്ധരുമായി ഓൺലൈനിൽ സംശയനിവാരണം നടത്താം.  താൽപ്പര്യമുള്ളവർ ജില്ലാ ശിശുസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം.  ഫോൺ: 04936 246098  
സഹകരണ കോൺഗ്രസ്സ് പതാകജാഥ നാളെ  ജില്ലയിൽ
 കണ്ണൂരിൽ ഫെബ്രുവരി 10 മുതൽ 12 വരെ നടക്കുന്ന എട്ടാമത് സഹകരണ കോൺഗ്രസിന്റെ പ്രചാരണത്തിന്റെ ഭാഗമായി 3ന് തിരുവനന്തപുരത്തു നിന്നാരംഭിച്ച പതാകജാഥ നാളെ  (ഫെബ്രുവരി 8) ജില്ലയിലെത്തും.  കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് നയിക്കുന്ന പതാക ജാഥയ്ക്ക് വൈത്തിരിയിൽ രാവിലെ 9ന്  ആദ്യ സ്വീകരണം നൽകും.  ജില്ലയിലെ സഹകരണ സംഘങ്ങളുടെ ഭരണ സമിതി യോഗങ്ങൾ, ജീവനക്കാർ, വകുപ്പ് ഉദേ്യാഗസ്ഥർ എന്നിവർ ജാഥയെ അനുഗമിക്കും.  10.30ന് കൽപ്പറ്റ സഹകരണ ബാങ്ക്, 11.45ന് ജില്ലാ സഹകരണ ബാങ്ക്, 12ന്ന3- മീനങ്ങാടി സഹകരണ ബാങ്ക്, 1.30ന് സുൽത്താൻ ബത്തേരി സഹകരണ ബാങ്ക്, 3.30ന് നല്ലൂർനാട് സർവ്വീസ് സഹകരണ ബാങ്ക് പരിസരങ്ങളി ജാഥക്ക് സ്വീകരണം നൽകും.  വൈകീട്ട് 6ന് മാനന്തവാടി അർബൻ സഹകരണ സംഘം പരിസരത്ത് ജാഥ സമാപിക്കും.
ക്വട്ടേഷൻ ക്ഷണിച്ചു
 മാനന്തവാടി ഗവ.കോളേജിൽ സ്‌പോർട്‌സ് ഉപകരണം വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 19 ന് ഉച്ചയ്ക്ക് 2.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.  അന്നേ ദിവസം 4ന് തുറക്കും. ഫോൺ 04935 240351.
ആദായ നികുതി റിട്ടേൺ സമർപ്പിക്കണം
 ജില്ലാ ട്രഷറിയിൽ നിന്നും സബ് ട്രഷറികളിൽ നിന്നും പെൻഷൻ വാങ്ങുന്നവരും, ജില്ലയിലെ വിവിധ ബാങ്കുകളിൽ നിന്നും സംസ്ഥാന പെൻഷൻ വാങ്ങുന്നവരും 2017-18 സാമ്പത്തിക വർഷത്തെ ആദായ നികുതി സ്റ്റേറ്റ്‌മെന്റ് ഫെബ്രുവരി 17നകം അതത് ട്രഷറികളിൽ സമർപ്പിക്കണം. സ്റ്റേറ്റ്‌മെന്റിൽ 80സി, 80ഡി, 80ഡിഡി, 80ഡിഡിബി മുതലായ കിഴിവുകൾ വരുത്തിയിട്ടുണ്ടെങ്കിൽ സാധൂകരിക്കുന്ന അനുബന്ധ രേഖകളും നൽകണം.  സമയപരിധിക്കുള്ളിൽ സ്റ്റേറ്റ്‌മെന്റ് നൽകാത്തവരുടെ ആദായ നികുതി നിരക്കുകൾക്കനുസൃതമായി കുറവ് ചെയ്യുമെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു. 
വൈദ്യുതി മുടങ്ങും
 പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ പുഴയ്ക്കൽ ഭാഗത്ത് നാളെ  (ഫെബ്രുവരി 8) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *