September 6, 2026

സഹകരണ കോൺഗ്രസ്സ് പതാകജാഥ നാളെ വയനാട് ജില്ലയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
 കണ്ണൂരിൽ ഫെബ്രുവരി 10 മുതൽ 12 വരെ നടക്കുന്ന എട്ടാമത് സഹകരണ കോൺഗ്രസിന്റെ പ്രചാരണത്തിന്റെ ഭാഗമായി 3ന് തിരുവനന്തപുരത്തു നിന്നാരംഭിച്ച പതാകജാഥ നാളെ  (ഫെബ്രുവരി 8) ജില്ലയിലെത്തും.  കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് നയിക്കുന്ന പതാക ജാഥയ്ക്ക് വൈത്തിരിയിൽ രാവിലെ 9ന്  ആദ്യ സ്വീകരണം നൽകും.  ജില്ലയിലെ സഹകരണ സംഘങ്ങളുടെ ഭരണ സമിതി യോഗങ്ങൾ, ജീവനക്കാർ, വകുപ്പ് ഉദേ്യാഗസ്ഥർ എന്നിവർ ജാഥയെ അനുഗമിക്കും.  10.30ന് കൽപ്പറ്റ സഹകരണ ബാങ്ക്, 11.45ന് ജില്ലാ സഹകരണ ബാങ്ക്, 12ന്ന3- മീനങ്ങാടി സഹകരണ ബാങ്ക്, 1.30ന് സുൽത്താൻ ബത്തേരി സഹകരണ ബാങ്ക്, 3.30ന് നല്ലൂർനാട് സർവ്വീസ് സഹകരണ ബാങ്ക് പരിസരങ്ങളി ജാഥക്ക് സ്വീകരണം നൽകും.  വൈകീട്ട് 6ന് മാനന്തവാടി അർബൻ സഹകരണ സംഘം പരിസരത്ത് ജാഥ സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *