April 20, 2024

അധ്യാപക വൃത്തിയുടെ ധന്യത നിലനിര്‍ത്തുവാന്‍ അധ്യാപക സമൂഹത്തിന് കഴിയണം – പ്രിന്‍സ് അബ്രാഹം

0
Whatsapp Image 2018 02 07 At 1.06.33 Pm

 

അധ്യാപനം ഒരു തൊഴില്‍ മാത്രമല്ല, അത് പവിത്രമായ ഒരു കര്‍മ്മമാണെന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നേടുവാനുള്ള ഒരു മാര്‍ഗ്ഗമായി അധ്യാപക വൃത്തിയെ കാണുവാന്‍ ആര്‍ക്കും കഴിയുകയില്ലെന്നും കല്‍പ്പറ്റ  DYSP പ്രിന്‍സ് അബ്രാഹം പറഞ്ഞു. അധ്യാപനത്തിന്‍റെ മഹത്വം നിലനിര്‍ത്തുവാനുള്ള ആത്മാര്‍ഥമായ പ്രവര്‍ത്തനവും അര്‍പ്പണ മനോഭാവവും അധ്യാപക സമൂഹത്തിനുണ്ടാകണം. നമ്മുടെ രാഷ്ട്ര പുനര്‍ നിര്‍മ്മാണ പ്രക്രിയയുടെ അടിത്തറ പാകുന്ന മഹത്തായ ദൗത്യമാണ് അധ്യാപകര്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം അധ്യാപകരെ ആദരിക്കുവാനും ബഹുമാനിക്കാനും സമൂഹത്തിനു കഴിയുന്നുണ്ടെന്നുള്ളത് സന്തോഷകരമാണ്. അധ്യാപകര്‍ തങ്ങളുടെ ദൗത്യ കാലഘട്ടം മുഴുവനും ഒരു വിദ്യാര്‍ത്ഥിയാണെന്നും തങ്ങള്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ ഏറ്റവും നൂനതമായ അറിവുകൂടി നേടിയെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുവാന്‍ കഴിയണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

നടവയല്‍ സെന്‍റ് തോമസ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പാള്‍ സിസ്റ്റർക്രിസ്റ്റീനായ്ക്കും മലയാളം അധ്യാപകന്‍ റ്റി.ജി.മാത്യുവിനും പി.ടി.എ. യുടെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ. പ്രസിഡണ്ട് ബിജു ഇരട്ടമുണ്ടക്കല്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ .ഫാദര്‍ ബെന്നി മുതിരക്കാലായില്‍ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാഫ്‌ സെക്രട്ടറി  ബ്രിജേഷ് ബാബു, വിജോ തോമസ്‌, പി.ടി.എ. അംഗങ്ങളായ ജോസഫ്, രാജു വാഴയില്‍, സ്കൂള്‍ ചെയര്‍ പേഴ്സണല്‍ കുമാരി സനിക തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *