പനമരത്തെ മാധ്യമ പ്രവർത്തകൻ കെ.കെ. അബ്ദുള്ള നിര്യാതനായി
പനമരം: പനമരം പ്രസ്സ് ഫോറം സെക്രട്ടറിയും വയനാട് വിഷൻ ചാനൽ, സുപ്രഭാതം ദിനപത്രം എന്നിവയുടെ റിപ്പേർട്ടറുമായ പനമരം കൈതക്കൽ കൂട്ടക്കടത്ത് കെ.കെ. അബ്ദുള്ള ( 46) നിര്യാതനായി.
ഖബറടക്കം ഉച്ചയ്ക്ക് ഒന്നിനു കൈതയ്ക്കൽ ജുമാ മസ്ജിദിൽ. ഭാര്യ: അഫ്ഷാന മക്കൾ: അഫ്സൽ, അഫ്സില, അൻസില.
പനമരത്തെ ആദ്യകാല മദ്രസാ അധ്യാപകനും ഖത്തീബുമായിരുന്ന പരേതനായ അമ്മദ് മുസ്ല്ലിയാരുടെ യും ആയിഷയുടെയും മൂത്ത മകനാണ് അബ്ദുള്ള. സഹോദരങ്ങൾ: അബ്ദുറഹ്മ ൻ, അബ്ദുൾ അസീസ്, ഖദീജ, റംല.






Leave a Reply