April 26, 2024

ജിതിന്‍ അബുവിന്റെ ചികില്‍സാ ഫണ്ട് സ്വരൂപിക്കുന്നതിന് പ്രശസ്ത ഗായകന്‍ അഫ്‌സലിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ഗാനസന്ധ്യ

0
Jithin Abu 1
കല്‍പ്പറ്റ: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മേപ്പാടി പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന അബു-ഷരീദ ദമ്പതികളുടെ മകന്‍ ജിതിന്‍ അബുവിന്റെ ചികില്‍സാ ഫണ്ട് സ്വരൂപിക്കുന്നതിന് പ്രശസ്ത ഗായകന്‍ അഫ്‌സലിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ഗാനസന്ധ്യ നടത്തുമെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
2017 ജൂണ്‍ 12നാണ് ജിതിന്‍ അബു സഞ്ചരിച്ച ബൈക്ക് മറ്റൊരും ബൈക്കുമായി  കൂട്ടായിടിച്ച് ജിതിന്‍ അബുവിന്റെ തലക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റത്. മാസങ്ങളോളം വിംസ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. 
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ കോഴിക്കോട് കാരാപ്പറമ്പ് മൈത്ര ആസ്പത്രിയിലാണ് ചികിത്സ തേടുന്നത്.
 ഭീമമായ ചികില്‍സ ചിലവ് കാരണം തന്റെ സമ്പാദ്യമെല്ലാം അബു മകന്റെ ചികിത്സക്ക് ചിലവഴിച്ചു പരമാവധി കടവും ബാക്കിയായി. അപകടത്തില്‍ ശക്തിയായ ആഘാതമേറ്റത് കാരണം തലയോട്ടിക്ക്  കാര്യമായ പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ ചികില്‍സക്ക് മാത്രം മൂന്ന് ലക്ഷത്തിലേറെ വരും. നട്ടെല്ലിന്റെ ചികില്‍സക്ക് വേറെയും തുക കണ്ടെത്തണം. ചികിത്സക്കായി ഇപ്പോള്‍ തന്നെ 7.5 ലക്ഷം രൂപ ചെലവ് വന്നിട്ടുണ്ട്. 
വിദഗ്ദ്ധ ചികില്‍സ ലഭ്യമാക്കുന്നതിന്  മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്   ചെയര്‍മാനും, പഞ്ചായത്ത് മെമ്പര്‍ ടി.ഹംസ കണ്‍വീനറുമായി  ജനകീയ കമ്മിറ്റി നിലവില്‍ വന്നു പ്രവര്‍ത്തിച്ചു വരികയാണ്. ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായാണ് പ്രശസ്ത പിന്നണി ഗായകന്‍ അഫ്‌സല്‍ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് മേപ്പാടിയില്‍ സംഗീതസന്ധ്യ നടത്തുന്നത്. ബസ് സ്റ്റാന്റ് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ചികിത്സാ സഹായ കമ്മിറ്റി മേപ്പാടി വിജയ ബാങ്കില്‍ 20450101 000 0090, കഎടഇ, ഇീറല ഢകഖആ 000 20 45 നമ്പരായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സഹദ്, മെമ്പര്‍ ടി.ഹംസ, കൊളമ്പന്‍ ശിഹാബ് എന്നിവര്‍ പങ്കെടുത്തു.  

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *