July 26, 2026

അപ്പൂപ്പൻ താടികൾ ഫോട്ടോ പ്രദർശനം 18 വരെ മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ

0
IMG_4147-1
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:

അപ്പൂപ്പൻ താടികൾ ഫോട്ടോ പ്രദർശനം മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ചലച്ചിത്ര താരം അഭിജ ശിവകല ഉദ്ഘാടനം ചെയ്തു.

വൈൽഡ് ലൈഫ്, യാത്ര, പ്രകൃതി ദൃശ്യങ്ങൾ, അരികു ജീവിതങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള    44 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. കേരളത്തിനകത്തും പുറത്തുമുള്ള 19 പേരുടെ ചിത്രങ്ങൾ വൈവിധ്യമുള്ള കാഴ്ചയനുഭവം നൽകുന്നവയാണ്.

പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അപ്പൂപ്പൻ താടികൾ വാട്സാപ്പ് ഗ്രൂപ്പുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.
പ്രദർശനം 18 ന് സമാപിക്കും.

പഴശ്ശി ഗ്രന്ഥാലയം വൈ. പ്രസിഡന്റ് അനിൽ കുമാർ.എൻ അധ്യക്ഷത വഹിച്ചു. ജോസ് സെബാസ്റ്റ്യൻ, ലിഡിയ, നീതു വിൻസന്റ്, അജി കൊളോണിയ, ഷബിത.കെ, വി.ആർ ശിവദാസ്, ഫ്രാൻസിസ്, മുനീർ എന്നിവർ സംസാരിച്ചു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *