April 20, 2024

അപകട കെണിയാകുന്ന വെൺമണി: ഒരു വർഷത്തിനിടെ 24 അപകടം.

0
Img 20180211 105448

കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം ഉൾപ്പെടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തലപ്പുഴ വെൺമണി ഇറക്കത്തിൽ ഉണ്ടാകുന്നത്  24  അപകടങ്ങൾ ..റോഡിന്റെ നിർമ്മാണത്തിലെ അപാകതയും .വളവിൽ റോഡിന് വീതി കൂട്ടാത്തതുമാണ് അപകടം വർദ്ധിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു..

മുൻ മന്ത്രി പി.കെ ജയലക്ഷ്മിയുടെ നേതൃത്വത്തിൽ  8 കോടി രുപ ചിലവിലാണ് 43 മുതൽ വാളാട് വരെയുള്ള ദൂരം ലെവലൈസ് ടാറിംങ്ങ് ചെയ്തതത് .എന്നാൽ റോഡ് പണി പൂർത്തീകരിച്ച് ഒരു വർഷത്തിനുള്ളിൽ വെൻമണി ഇറക്കത്തിൽ മാത്രം 24 ഓളം അപകടങ്ങളാണ് നടന്നത്. കഴിഞ്ഞ ദിവസം  രാത്രിയിൽ ഓട്ടോറിക്ഷ മറിഞ്ഞ്ഓട്ടോ ഡ്രൈവർ പുതുശ്ശേരി മുക്കത്ത് വീട്ടിൽ രാമന്റെ മകൻ എം.ആർ.ചന്ദ്രൻ മരിച്ചു.
സഹയാത്രകരായ അഞ്ച് പേർക്ക് പരിക്ക് ഏൽക്കുകയും ചെയിതിരുന്നു. റോഡ് നിർമ്മാണ സമയത്ത് റോഡിന് വീതി കൂട്ടാൻ  സ്വകാര്യ വ്യക്തി സ്ഥലം നൽകാതിരുന്നത് ഏറെ വിവാദമായിരുന്നു.
വെൺമണി ഇറക്കത്തിൽ റോഡിന് ആവശ്യമായ വീതി ഇല്ലാത്തതും സൈൻ ബോർഡ്കൾ ഇല്ലാത്തതും മാണ് അപകടകരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അപകടം നടന്നയുടൻ പ്രകോപിതരായ നാട്ടുകാർ സ്വകാര്യ വ്യക്തിയുടെ മതിൽ തകർക്കുകയും ചെയിതിരുന്നു. വെൺ മണി ഇറക്കത്തിൽ അപകം പതിവായതോടെ സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിച്ച് നീക്കി റോഡിന് വീതി കുട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം .എന്നാൽ വേണ്ടത്ര സുചന ബോർഡുകൾ സ്ഥാപിക്കാത്തതാണ് അപകകാരണമെന്നാണ് .വളവിന് സമീപം താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ നിലപാട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news