April 20, 2024

കുരുമുളക് അവധി വ്യാപാരം കർഷകർക്ക് പണം ലഭിക്കാൻ നടപടി വേണം

0
വയനാട് ജില്ലയിലെ   വിവിധ ഭാഗങ്ങളിൽ നിന്ന് കർഷകരിൽ നിന്ന്  ടൺ കണക്കിന് കുരുമുളക് വാങ്ങി പണം നൽകാതെ വഞ്ചിച്ച  ജിതിൻ പി.ടി,
ദീപൂ വടകര എന്നിവരെ കണ്ടെത്തി.കർഷകർക്ക് പണം ലഭ്യമാക്കാൻഉടൻ നടപടി വേണമെന്ന് കോൺഗ്രസ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നെതർലാന്റ് ശേഖ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് മൂലവർദ്ധിത ഉൽപ്പന്നമാക്കി മാറ്റി കയറ്റി അയക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 400₹ വിലയിളവ്  580 ₹ നിരക്കിൽ കുരുമുളക് ശേഖരിച്ച് ഇതിൽ 10% തുക അഡ്വാൻസ് നൽകുകയും ബാക്കി തുകയ്ക്ക് 2-മുതൽ 3 മാസം അവധിക്ക് ചെക്ക് നൽകുകയാണുണ്ടായത്. ബാങ്കിൽ എത്തിയപ്പോൾ അക്കൗണ്ടിൽ പണം ഇല്ലെന്ന് പറഞ്ഞ് ചെക്ക് മടക്കി.ജിതിനെ  അന്വേഷിച്ച് വടകരയിൽ എത്തിയപ്പോൾ വിദ്ദേശത്താണെന്ന മറുപടിയാണ് ലഭിച്ചത്.ഏകദ്ദേശം 15-20 കോടി ₹യുടെ തട്ടിപ്പ നടന്ന എന്നാണ് മനസ്സിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതിപ്പെട്ടപ്പോൾ പോലീസ് കേസ്സ് എടുക്കുവാൻ തയ്യാറാകുന്നില്ല. സിവിൽ കേസ്സ് ആണെന്ന് പറഞ്ഞ് കോടതി സമീപിക്കാനാണ് ബന്ധപ്പെട്ടവർ പറയുന്നത്. ആയതിനാൽ ഈ വിഷയത്തിൽ സർക്കാർ തലത്തിൽ നടപടി വേണം. കേസ്സ് അന്വേഷണ സംഘത്തിൽ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കണം. തട്ടിപ്പ് നടത്തിയവരുടെ ബേങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും, സ്വത്ത് കണ്ട് കിട്ടുകയും വേണം.കർഷകർക്ക് പണം ലഭിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുന്നമെന്ന് ഡിസിസി സെക്രട്ടറി എം.ജി.ബിജു, കർഷക കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് പി.എം.ബെന്നി, എന്നിവരും തട്ടിപ്പിന് ഇരയായ തോമസ് വി.ജെ. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *