March 29, 2024

ലോകായുക്ത ക്യാമ്പ് സിറ്റിംഗ് 19-ന്

0
 കേരള ലോകായുക്ത ഫെബ്രുവരി 19ന് കണ്ണൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, 20ന് തലശ്ശേരി ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാള്‍, 21, 22, 23 തിയ്യതികളില്‍ കോഴിക്കോട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. അന്നേ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
 മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ വൈറ്റ് ബോര്‍ഡ് വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേ ദിവസം 4ന് തുറക്കും.  ഫോണ്‍ 04935 240351.
പി.എസ്.സി. പരീക്ഷ
…………………………………
 മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ (റേഡിയോ ഡൈഗ്നോസിസ്) (കാറ്റഗറി നമ്പര്‍ 423/16) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ ഫെബ്രുവരി 19ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ ജി.വി.എച്ച്.എസില്‍ നടത്തും.
അസാപ് വേനലവധിക്കാല തൊഴില്‍ പരിശീലനം: 
അപേക്ഷ ക്ഷണിച്ചു
……………………………………….
 സംസ്ഥാന പൊതു ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത തൊഴില്‍ പരിശീലന സംരംഭമായ അസാപ്പ് നടപ്പാക്കുന്ന വേനലവധിക്കാല തൊഴില്‍ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  15നും 25നും മധ്യേ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് ഫെബ്രുവരി 17 വരെ www.asapkeala.gov.in/sss വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. കല്‍പ്പറ്റ- അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, മാനന്തവാടി-സി.സി.ടി.വി. ടെക്‌നീഷ്യന്‍, ജി.എസ്.ടി അക്കൗണ്ടന്റ്, ഓര്‍ഗാനിക് ഗ്രോവര്‍, ബത്തേരി-അസിസ്റ്റന്റ് ബ്യൂട്ടീഷന്‍, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, മുട്ടില്‍-അസിസ്റ്റന്റ് ബ്യൂട്ടീഷന്‍, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍, പെരിക്കല്ലൂര്‍-ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് തുടങ്ങിയവയിലാണ് പരിശീലനം.  പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും.  ഫോണ്‍ 9495999657, 9567976465.
സി.എസ്.പി.എല്‍ ക്രിക്കറ്റ്: ക്വാര്‍ട്ടര്‍ ഇന്ന് 
…………………………………………………………..
 സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തുന്ന സിവില്‍ സര്‍വ്വീസ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് (ഫെബ്രുവരി 13) നടക്കും.  ആദ്യ ക്വാര്‍ട്ടറില്‍ വിദ്യാഭ്യാസ ടീം മാസ്റ്റേഴ്‌സും, ആരോഗ്യവകുപ്പിന്റെ ടീം ഫൈറ്റേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും.  രണ്ടാം മത്സത്തില്‍ ജില്ലാ പോലീസ് ടീം മൃഗ സംരക്ഷണ വകുപ്പ് ടീം സൂപ്പര്‍ ടസ്‌കേഴ്‌സിനെയും, മൂന്നാം ക്വാര്‍ട്ടറില്‍ ജി.എസ്.ടി വയനാട് ടീം ആക്ടീവ് റൈഡേഴ്‌സ് പൊതുമരാമത്ത് വകുപ്പ് ടീം പാന്തേഴ്‌സിനെയും,  അവസാന ക്വാര്‍ട്ടര്‍ മത്സരത്തില്‍ കണ്‍സോര്‍ഷ്യം ടീം ഗ്രീന്‍സ് വയനാട് റവന്യൂ ടീം റൈവല്‍സിനെയും നേരിടും.  മുട്ടില്‍ ഡബ്യൂ.എം.ഒ കോളേജ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. 
പ്രിസം പദ്ധതി: എഴുത്തു പരീക്ഷ 18 ന്
…………………………………………………….
 ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയിലേക്ക് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍ എംപാനല്‍മെന്റിനുള്ള എഴുത്തു പരീക്ഷ ഫെബ്രുവരി 18 ന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ നടക്കും. ഫെബ്രുവരി 15 നകം ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ 0471-2517261, 2322150 നമ്പറുകളില്‍ ബന്ധപ്പെടുക.
അങ്കണവാടി ഹെല്‍പ്പര്‍, വര്‍ക്കര്‍ കൂടിക്കാഴ്ച
…………………………………………………………
 പനമരം ഐ.സി.ഡി.എസിന് കീഴില്‍ കണിയാമ്പറ്റ പഞ്ചായത്തിലെ അങ്കണവാടികളില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്കുള്ള ഹെല്‍പ്പര്‍മാരുടെ കൂടിക്കാഴ്ച ഫെബ്രുവരി 14നും, വര്‍ക്കര്‍മാരുടെ കൂടിക്കാഴ്ച 20, 21, 22 തീയതികളിലും നടത്തും.  ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കാത്തവര്‍ പനമരം ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ 04935 220282.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *