April 19, 2024

കുരങ്ങുപനി പ്രതിരോധം: 4300 ഡോസ് വാക്‌സിന്‍ എത്തി. കുത്തിവെപ്പ് ആരോഗ്യകേന്ദ്രങ്ങള്‍ വഴി

0
Fb Img 1518442055694
 ജില്ലയില്‍ കുരങ്ങുപനിയുടെ രോഗാണുക്കള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യതയുളള പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പാക്കം, ചെതലയം, നൂല്‍പ്പുഴ, പൂതാടി, അപ്പപ്പാറ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളില്‍ പ്രതിരോധ വാക്‌സിന്‍ നല്‍കും. 4300 ഡോസ് വാക്‌സിന്‍ കര്‍ണ്ണാടകയിലെ ഷിമോഗയില്‍ നിന്ന് 1.6 ലക്ഷം രൂപ ചെലവിട്ട് ആരോഗ്യവകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.  പ്രതിരോധ കുത്തിവെപ്പ്, വ്യക്തിഗത സുരക്ഷാ മരുന്നുകള്‍ എന്നിവയാണ് രോഗത്തെ ചെറുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍.  വനവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന മുഴുവന്‍ ജനങ്ങളും കുരങ്ങുപനി പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  കുത്തിവെപ്പ് സൗജന്യമായാണ് നല്‍കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *