April 25, 2024

ജില്ലാ ആശുപത്രി കെട്ടിട നിര്‍മാണ വിവാദം- ജില്ലാ പഞ്ചായത്ത് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് എല്‍ ഡി എഫ്.. അനാസ്ഥ തുടര്‍ന്നാല്‍ പ്രപക്ഷോഭം സംഘടിപ്പി്ക്കും.

0
Img 20180214 Wa0196

മാനന്തവാടി;ജില്ലാ ആശുപത്രിയില്‍ മള്‍ട്ടി പര്‍പ്പസ്  കെട്ടിട നിര്‍മാണത്തിന് ഭൗതിക സാഹചര്യം ഒരുക്കി കൊടുക്കാതെ സ്വന്തം വീഴ്ചകള്‍ മറച്ചു വെക്കുന്നതിന് വേണ്ടിയാണ് ജില്ലാ പഞ്ചായത് ഭാരവാഹികള്‍ അടിസ്ഥാന രഹിതമായ പ്രസ്താവനകള്‍ നടത്തുന്നതെന്ന് സി പി എം മാനന്തവാടി മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡ് മുഖേന 42 കോടി രൂപയുടെ ഫണ്ട് ലഭ്യമാക്കി കെട്ടിടം നിര്‍മാണം തുടങ്ങാനായി സ്ഥലം ഒരുക്കി നല്‍കാന്‍ ജില്ലാ പഞ്ചായത്തിനോടാവശ്യപ്പെട്ടിരുന്നു.
ഏഴു നിലകെട്ടിടത്തിന്റെ പ്രവൃത്തി കരാറുകാര്‍ തമ്മില്‍ ഹൈക്കോടതിയിലുണ്ടയിരുന്ന കേസ് എം എല്‍ എ യും മന്ത്രിമാരും നിരന്തരം ഇടപെട്ട് തീര്‍പ്പാക്കി പണിയാരംഭിക്കാനുള്ള സാഹചര്യമൊരുക്കി നല്‍കിയിരുന്നു.എന്നാല്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും സ്ഥലം കൈമാറി പ്രസ്തുത സ്ഥലത്തുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിനും മരങ്ങള്‍ മുറിച്ചു നീക്കുന്നതിനും ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിരുന്നില്ല.കാലതാമസം നേരിട്ടാല്‍ ഫണ്ട് നഷ്ടമാവുമെന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തിന്റ അനാസ്ഥക്കെതിരെ സ്ഥലം എം എല്‍ എ ജില്ലാ പഞ്ചായത് പ്രസിഡന്റിന് തുറന്ന കത്തെഴുതുകയായിരുന്നു.മുറിച്ചു മാറ്റാനുള്ള മരത്തിന് വനം വകുപ്പ് നിശ്ചയിച്ച വിലക്ക് ആരും ലേലം വിളിക്കാത്ത സാഹചര്യത്തില്‍ എച്ച് എം സി ഫണ്ടുപയോഗിച്ച് മരം മുറിച്ചുമാറ്റിവെക്കാന്‍ എച്ച് എം സി തീരുമാനമെടുത്ത് മൂന്ന് മാസമായിട്ടും മരം മുറി നടന്നിട്ടില്ല.പഴയ കെട്ടിടം പൊളിച്ചു നീക്കാന്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല.ജില്ലാ പഞ്ചായത് നേതൃത്വത്തിന്റെ കഴിവ് കേട് മറച്ചു വെക്കാന്‍ എം എല്‍ എ യെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനകള്‍ ജനങ്ങള്‍ പുച്ഛിച്ചുതള്ളും.കെട്ടിട നിര്‍മാണം പൂര്‍ത്തിയായാല്‍ എല്ലാ വാര്‍ഡുകളും ഒറ്റക്കെട്ടിടത്തിലേക്ക് മാറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി ജില്ലാ ആശുപത്രിയെ മാറ്റാന്‍ കഴിയുമെന്നിരിക്കെ ജില്ലാ പഞ്ചായത് അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികളായപി വി സഹദേവന്‍,കെ വി മോഹനന്‍,ജസ്റ്റിന്‍ബേബി,എ എന്‍ പ്രഭാകരന്‍,കെ എം വര്‍ക്കി എന്നവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *