April 26, 2024

ശാസ്ത്രീയ കശുമാവ് കൃഷിയിൽ കർഷകർക്ക് പരിശീലനം നൽകി

0
ശാസ്ത്രീയ കശുമാവ് കൃഷിയിൽ  കർഷകർക്ക് പരിശീലനം നൽകി.

മാനന്തവാടി: കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി യുടെ  നേതൃത്വത്തിൽ ശാസ്ത്രീയ കശുമാവ്   കൃഷി എന്ന വിഷയത്തിൽ  കർഷകർക്ക്   പരിശീലനം നൽകി. വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി  ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി  മാനന്തവാടി  ബ്ലോക്ക്  പഞ്ചായത്ത്  വൈസ് പ്രസിഡണ്ട്  കെ.ജെ. പൈലി  ഉദ്ഘാടനം ചെയ്തു.  മാനന്തവാടി നഗര സഭാ കൗൺസിലർ എ.ഉണ്ണി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി ചെയർമാൻ കെ. ഷിരീഷ് പദ്ധതി   വിശദീകരണം നടത്തി.  ഉത്തര മേഖല കോഡിനേറ്റർ എ .പദ്മനാഭൻ , തവിഞ്ഞാൽ കൃഷി ഓഫീസർ കെ.ജി.സുനിൽ, വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു, വയനാട്  അഗ്രികൾച്ചർ  ഡെവലപ്മെന്റ്  സൊസൈറ്റി ചെയർമാൻ പി.എം. ബെന്നി ,ഫീൽഡ് ഓഫീസർ ഇ.കെ. സോണി തുടങ്ങിയവർ  പ്രസംഗിച്ചു. കേരള കാർഷിക സർവ്വകലാശാല   റിട്ടയർഡ് പ്രൊഫസർ ഡോ: പി.എസ്. ജോൺ ക്ലാസ്സെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *