April 28, 2024

സിപിഎം സംസ്ഥാന സമ്മേളനം: എല്‍പി വിഭാഗം ചെസില്‍ അഭിനവ് രാജിനു ഒന്നാം സ്ഥാനം

0
Abhivav Raj Chess
കല്‍പ്പറ്റ: സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂരില്‍ നടന്ന മെഗാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍  എല്‍പി വിഭാഗത്തില്‍ വയനാട്ടിലെ വി.എസ്. അഭിനവ്‌രാജ് ഒന്നാം സ്ഥാനം നേടി. എല്ലാ റൗണ്ടുകളിലും വിജയിച്ച് മുഴുവന്‍ പോയിന്റും നേടിയാണ് അഭിനവ് ജേതാവായത്. 
ഫിഡെ റേറ്റഡ് ചെസ് താരമായ അഭിനവ് കേണിച്ചിറ ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. ചെസ് താരവും പരിശീലകനുമായ ചൂതുപാറ വട്ടക്കാവില്‍ വി.ആര്‍. സന്തോഷ്-ഇ.ബി. ഷിജി ദമ്പതികളുടെ മകനാണ്. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *