April 23, 2024

ബഡുഗ നൃത്താവിഷ്കാരത്തിലൂടെ നീലഗിരി കോളേജ് ഓഫ് ആർട്‌സ് ആന്റ് സയൻസിന് ലോക റെക്കോർഡ് നേട്ടം

0
2 2
നീലഗിരി കോളേജിന് ലോക റെക്കോർഡ് നേട്ടം
താളൂർ: ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ബഡുഗ നൃത്താവിഷ്കാരത്തിലൂടെ നീലഗിരി കോളേജ് ഓഫ് ആർട്‌സ് ആന്റ് സയൻസിന് ലോക റെക്കോർഡ് നേട്ടം. തമിഴ്‌നാട്ടിലെ ബഡുഗ സമുദായത്തിന്റെ തനത് കലാരൂപം ഒരേ സമയം 1570 നർത്തകരെ അണിനിരത്തി അവതരിപ്പിച്ചാണ് റെക്കോഡ് നേട്ടം കൈവരിച്ചത്. 23, 24, 25 തിയതികളിലായി നടക്കുന്ന നീലഗിരി എജ്യു എക്സ്പോ യുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. എലൈറ്റ് ബുക് ഓഫ് വേൾഡ് റെക്കോർഡ്‌സ് പ്രതിനിധി Ameet Hingoroni ചടങ്ങിൽ ലോക റെക്കോർഡ് പ്രഖ്യാപനം നടത്തി.കോളേജ് വിദ്യാർഥികളും സമീപ പ്രദേശങ്ങളിലെ സ്‌കൂൾ വിദ്യാർഥികളും ദിവസങ്ങളുടെ പരിശീലനത്തിലൂടെയാണ് വിദ്യാർഥികൾ നൃത്തം അഭ്യസിച്ചത്.
അണ്ണാ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫസർ ബാലഗുരുസ്വാമി ഉദ്ഘാടനം നിർവഹിച്ചു. Bharathiyar യൂണിവേഴ്‌സിറ്റി IAS അക്കാദമി ഡയറക്ടർ പ്രൊഫെസ്സർ പത്മനാഭൻ മുഖ്യ പ്രഭാഷണം നടത്തി.
ഫെബ്രുവരി 23, 24, 25 തിയ്യതികളിലായി നീലഗിരി കോളേജ് ക്യാമ്പ്‌സിൽ വെച്ചു നടത്തപ്പെടുന്ന എജു എക്സ്പോ 2018 ന്റെ ഭാഗമായിട്ടാണ് ലോക റെക്കോർഡ്‌ പരിപാടി നടത്തപ്പെട്ടത്. തദ്ദേശീയമായ ഒരു കലാ രൂപത്തെയു സംസ്കാരത്തെയും ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചതെന്നു കോളേജ് പ്രിൻസിപ്പൽ ഡോ. എം. ദൊരൈ പറഞ്ഞു. അധികൃതരിൽ നിന്നും ലോക റെക്കോർഡ് അംഗീകാരവും ബഹുമതി പത്രവും കോളേജ് മാനേജിങ് ട്രസ്റ്റി റാഷിദ് ഗസാലി ഏറ്റുവാങ്ങി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *