July 27, 2026

പൈതൃകത്തിലേക്ക് വിജയത്തിലേക്ക് : സമസ്ത വയനാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആദർശ പ്രചരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

0
IMG-20180224-WA0022
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: പൈതൃകത്തിലേക്ക് വിജയത്തിലേക്ക് എന്ന പ്രമേയവുമായി നടത്തപ്പെടുന്ന സമസ്ത വയനാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള മീനങ്ങാടി റൈഞ്ച് സമസ്ത ആദർശ പ്രചരണ ക്യാമ്പയിൻ  മീനങ്ങാടി അൽ മദ്രസ്സത്തുൽ മദീനിയ്യായിൽ പ്രചരണ ക്യാമ്പയിൻ സ്വാഗത സംഘ മുഖ്യ രക്ഷാധികാരി മുഹമ്മദ് ജമാൽ സാഹിബ് ഉദ്ഘാടനം ചെയ്തു. മീനങ്ങാടി      ജംഇയ്യത്തുൽ മുഅല്ലിമീൻ  റൈഞ്ച് പ്രസിഡണ്ട് ഹംസ ദാരിമി അദ്ധ്യക്ഷനായി.
ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി അഷ്റഫ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.മീനങ്ങാടി ജംഇയ്യത്തുൽ മുഅല്ലിമീൻ റൈഞ്ച് സെക്രട്ടറി ഹംസ ഫൈസി സ്വാഗതം പറഞ്ഞു
ജില്ലാ മുഷാവറ മെമ്പർ ഹസ്സൻ മുസ്‌ല്യാർ ,SKSSF സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ നൗഫൽ വാകേരി മീനങ്ങാടി മഹല്ല് ഖത്തീബ് മുസ്തഫൽ ഫൈസി നീലഗിരി, അലി മൗലവി, മീനങ്ങാടി മഹല്ല് പ്രസിഡണ്ട് മുഹമ്മദ്‌ ഹാജി സെക്രട്ടറി TK ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *