April 26, 2024

ബാലസൗഹൃദ നഗരസഭയുടെ ഭാഗമായി ബാലവാർഡ് സഭ സംഘടിപ്പിച്ചു

0
03 3
കൽപ്പറ്റ:ശിശുസൗഹൃദനഗരസഭയുടെ ഭാഗമായി കൽപ്പറ്റ നഗരസഭ അനക്‌സ് ഹാളിൽ വെച്ച് 28 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200ഓളം കുട്ടികളുടെ ബാലവാർഡ് സഭ സംഘടിപ്പിച്ചു.നഗരസഭാ ചെയർപേഴ്‌സണ്‍ സനിതാ ജഗതീഷ് ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർമാൻ രാഘാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ ചെയർമാൻ ടി.മണി സ്വാഗതം പറഞ്ഞു.വി.ഹാരിസ് മുഖ്യപ്രഭാഷണം നടത്തി.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സ ബിന്ദു ജോസ്,ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണ്‍ കെ.അജിത,കൗണ്‍സിലർമാരായ ആയിഷ പള്ളിയാൽ,ബീന രതീഷ്,വി.എം.റഷീദ്,എ.എം.സുരേഷ്‌കുമാർ,ടി.കെ.രുഗ്മിണി ,എ.ഗിരീഷ് എന്നിവർ സംസാരിച്ചു.ചൈൽഡ് ലൈൻ ഡയറക്ടർ ആന്റ് കില ഫാക്കൽട്ടി അംഗമായിട്ടുള്ള സി.കെ.ദിനേശൻ ക്ലാസ്സെടുത്തു.കൂടാതെ ഫാക്കൽ്ടടി അംഗമായിട്ടുള്ള ലില്ലിതോമസ്,സതീഷ് കുമാർ,മജേഷ്‌കുമാർ എന്നിവരും ക്ലാസ്സെടുത്തു.സി.ഡി.എസ്.ചെയർപേഴ്‌സണ്‍ സഫിയ അസീസ് നന്ദി പറഞ്ഞു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *