April 29, 2026

കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്.

0
IMG-20201004-WA0224.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: :കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്.

തോല്‍പ്പെട്ടി കക്കേരി കാട്ടുനായ്ക്ക കോളനിയിലെ രഘുവിന്റെ മകന്‍ ഉദയ (38) നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് അയല്‍വാസികളോേടൊപ്പം വിറക് ശേഖരിക്കാനായി വീടിനടുത്ത വനത്തിനുള്ളില്‍ പോയപ്പോഴാണ് സംഭവം. കരടിയുടെ മുന്നില്‍ പെട്ടു പോയ ഉദയന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കരടി മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ഉദയനെ നാട്ടുകാര്‍ ജില്ലാശുപത്രി സാറ്റലൈറ്റ് കേന്ദ്രമായ വിന്‍സെന്റ് ഗിരി ആശുപത്രിയിലെത്തിച്ചു. മുഖത്തും,ഇടത് കൈക്കും സാരമായി പരിക്കേറ്റ ഉദയന് അവിടെ വെച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഐ.റ്റി.ഡി.പി യുടെ ആംബുലന്‍സ് സൗകര്യമുപയോഗിച്ച് കോഴിക്കോട് മെഡിക്കൽ  കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *