April 26, 2024

സാമൂഹ്യ ദ്രോഹികളുടെ ശല്യം;സ്ത്രീക്ക് ഒറ്റക്ക് താമസിക്കാൻ സാധിക്കുന്നില്ല; മഹിളാ കോൺഗ്രസ്

0
: തോണിച്ചാൽ പായോട് ജലനിധി പരിസരത്ത കോഴിഫാമുമായി ബന്ധപ്പെട്ട് പരിസരവാസിയും, കോൺഗ്രസ് പ്രവർത്തകയുമായ സ്ത്രീക്ക് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം കാരണം ഒറ്റക്ക് താമസിക്കാൻ കഴിയുന്നില്ലെന്ന പരാതി ബന്ധപ്പെട്ടവർക്ക് നല്കിയതു മൂലം ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ സമീപത്തെ അയൽവാസിയും, അദ്ദേഹത്തിൻ്റെ കൂട്ടാളികളും   രാത്രിയിൽ വീട്ടിൽ വന്ന് വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും, വൈദ്യുതി ബൾബുകൾ  ഊരി കളയുകയും ചെയ്യ്തു.  സമീപവാസി കൊണ്ടുവന്ന സാമൂഹ്യ ദ്രോഹികളെ  അവിടെ നിന്ന് മാറ്റിയില്ലങ്കിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീക്ക് ജിവന് ഭീഷണിയുള്ളതായി മഹിള കോൺഗ്രസ് ജില്ല പ്രസിഡണ്ട് ചിന്നമ്മ ജോസ് ആരോപിച്ചു. എത്രയും പെട്ടന്ന് ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്ന് മഹിള കോൺഗ്രസ് ആവശ്യപെട്ടു. അഡ്വ: : ഗ്ലാഡീസ് ചെറിയാൻ, മാർ ഗ്രരറ്റ തോമസ്, മേരി ദേവസ്യ, രന്തവല്ലി ഗീരീജ സുധാകരൻ, ശരീജ മോഹൻ ദാസ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *