September 27, 2026

കലാകാരന്‍മാര്‍ക്ക് അവസരമൊരുക്കി ഓണ്‍ലൈന്‍ ലളിതഗാന മത്സരം

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംഗീത രംഗത്ത് അവസരങ്ങള്‍ നഷ്ടപ്പെട്ട കലാകാരന്‍മാര്‍ക്ക് അവസരമൊരുക്കി ഓണ്‍ലൈന്‍ ലളിതഗാന മത്സരം ഒരുക്കുകയാണ്
സ്മാര്‍ട്ട് മീഡിയ ഫേസ്ബുക്ക് പേജ്. 'സ്മാര്‍ട്ട് സിംഗര്‍ 2020' എന്ന പേരിലുള്ള മത്സരം ഒക്ടോബര്‍ 5 മുതല്‍ 30 വരെയാണ് നടക്കുന്നത്. പ്രായ ഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9048016432 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ www.facebook.com/SMARTMEDIA എന്ന പേജ് സന്ദര്‍ശിക്കുകയോ ചെയ്യുക.
ഫേസ്ബുക്ക് പേജിലൂടെ നടക്കുന്ന മത്സര വിജയികളെ ജഡ്ജ്മെന്‍റിലൂടെയും കാഴ്ച്ചക്കാരുടെ എണ്ണം പരിഗണിച്ചും രണ്ട് തരത്തില്‍ കണ്ടെത്തുന്നതാണ്. കരോക്കെ ഉപയോഗിക്കാന്‍ പാടില്ലെങ്കിലും ശ്രുതി ബോക്സ്, മൈക്ക് തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. പല്ലവി, അനുപല്ലവി, ചരണം എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെട്ട 120 സെക്കന്‍റില്‍ കുറയാത്ത ഗാനങ്ങളുടെ എഡിറ്റിങ് ചെയ്യാത്ത വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുക. സിനിമാ ഗാനങ്ങള്‍ പാടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *