കൽപ്പറ്റ നഗരം സാധാരണ പോലെ: വീണ്ടും മൈക്രോ കണ്ടെയ്ൻ മെന്റ് സോൺ ആകാൻ സാധ്യത.
കൽപ്പറ്റ നഗരം ഭാഗികമായി തുറന്നതോടെ ഇന്ന്
ജനജീവിതം സാധാരണ ഗതിയിലായി. കഴിഞ്ഞ ഒരാഴ്ചയായി സിവിൽ സ്റ്റേഷനു 100 മീറ്റർ പരിധി ഒഴിച്ച് ബാക്കി എല്ലാ ഇടങ്ങളിലും അടഞ്ഞു കിടക്കുകയായിരുന്നു. ഇന്നലെ 2 പേർക്കാണ് കൽപ്പറ്റയിൽ കോവിഡ് പോസിറ്റീവായത്. കണ്ടെയ്മെൻറ് സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങളിൽ ആശയക്കുഴപ്പമുണ്ടായതിനാൽ ചില കടകൾ മാത്രമാണ് ഇന്ന് തുറന്നിട്ടുള്ളത്. ബാങ്കിലെ പണമിടപാടുകൾക്കും കൂട്ടത്തോടെയാണ് ജനങ്ങൾ ബാങ്കിന് മുന്നിൽ തടിച്ചുകൂടിയത്. ഇന്നു കൂടുതൽ കേസുകൾ ഉണ്ടെങ്കിൽ കണ്ടെയ്മെൻ്റ് സോൺ തുടരാനാണ് സാധ്യത. കൽപ്പറ്റ നഗരസഭയിലെ 2, 3, 4, 5, 6, 8, 11 ,12 ,13 ,14 ,15 ,17, 18, 23, 24 ,27, 28 എന്നീ വാർഡുകളാണ് ഇന്നലെ കണ്ടെയ്മെൻറ് സോൺ പരിധിയിൽ നിന്ന് ഒഴിവാക്കിയത്.
കണ്ടെയ്മെൻ്റ് സോൺ പിൻവലിച്ചതിൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതിനാൽ പുതിയ അറിയിപ്പ് നൽകുമെന്ന് കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ പി സനിത ജഗദീഷ് പറഞ്ഞു.ഇന്നും ചില പോസിറ്റീവ് കേസുകൾ കൽപ്പറ്റ നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .





Leave a Reply