June 19, 2026

രോഗിയെ ഡിസ്ചാർജ് ചെയ്യാൻ സി.ഡി.എം ൽ ഡിപ്പോസിറ്റ് ചെയ്ത പണം യന്ത്രത്തിൽ കുടുങ്ങി :ഒരാഴ്ച കാത്തിരിക്കാൻ മറുപടി

0
IMG-20201005-WA0293.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്യാഷ് ഡിപ്പോസിറ്റ് മിഷ്യൻ നോക്കുകുത്തിയാകുന്നു .
ബത്തേരി: – ജനങ്ങൾക്ക് ബാങ്കിൽ കയറാതെ പണം അക്കൗണ്ടിൽ നിക്ഷേപിക്കാനായി സൗകര്യമൊരുക്കുന്ന സി.ഡി.എം സൗകര്യം ബത്തേരിയിൽ നോക്കുകുത്തിയാകുകയാണ്. എസ്.ബി.ഐയുടെ രണ്ട് സി.ഡി.എംകളാണ് ബത്തേരിയിൽ ഉള്ളത്. ചുങ്കത്ത് പ്രവർത്തിക്കുന്ന മിഷ്യൻ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. മുനിസിപ്പാലിറ്റിക്ക് സമീപമുള്ള മിഷ്യൻ ഇടക്കിടക്ക് പ്രവർത്തനരഹിതമാകും. എന്നാൽ ഇത് പ്രവർത്തിക്കുന്നില്ല എന്നുള്ള ബോർഡ് സ്ഥാപിച്ചിട്ടുമില്ല. ഇതറിയാതെ മിഷ്യനിൽ ഡിപ്പോസിറ്റ് ചെയ്യുന്നവരുടെ പണമാണ് ബ്ലോക്കാവുന്നത്. പണം മിഷ്യനിൽ നിക്ഷേപിക്കുന്നത് വരെയുള്ള എല്ലാ ഓപ്ഷനും പ്രവർത്തിക്കും. നിക്ഷേപിച്ച്  കഴിഞ്ഞാൽ ക്യാൻസൽ റസീപ്റ്റ് വരും. അക്കൗണ്ടിൽ പണം കയറുകയുമില്ല. തുടർന്ന് ബാങ്കിൽ ചെന്ന് പരാതി പറഞ്ഞാൽ പരിഹരിക്കാൻ ദിവസങ്ങളാണ് ബാങ്ക് അധികൃതർ പറയുന്നത്. സാങ്കേതിക തകരാർ സ്വാഭാവികമാണ്. എന്നാൽ അത് പരിഹരിച്ച് തരാൻ ദിവസങ്ങളാണ് പറയുന്നത് എന്നതാണ് നിക്ഷേപകരെ വെട്ടിലാക്കുന്നത്. ഇന്ന് (5 -10 -2020) ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധുക്കൾക്ക് നൽകുന്നതിന് വേണ്ടി തൻ്റെ അക്കൗണ്ടിൽ നിക്ഷേപിച്ച 14000 രൂപ ബ്ലോക്കായ വ്യക്തി ബാങ്കിൽ ചെന്ന് പറഞ്ഞപ്പോൾ ഒരു ദാക്ഷിണ്യവുമില്ലാതെ ഏഴുദിവസം കൊണ്ടേ പരിഹരിക്കാൻ കഴിയു എന്നതായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി.  ഇത്തരത്തിലുള്ള സാങ്കേതിക തകരാറുകൾ പെട്ടെന്ന് പരിഹരിക്കാനുള്ള നടപടിയാണ് അധികൃതർ കൈക്കൊള്ളേണ്ടത് .
         ജയരാജ് ബത്തേരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *