May 4, 2024

ഏഴാം സാമ്പത്തിക സെന്‍സസ് ഡിസംബര്‍ 31 വരെ നീട്ടി

0
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിര്‍വഹണ മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസ് 2020 ഡിസംബര്‍ 31 വരെ നീട്ടി. സംസ്ഥാനത്തെ ഒരു കോടിയോളം വീടുകളും സാമ്പത്തിക സംരംഭങ്ങളും  സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ശേഖരി്ക്കുന്നത്. മാര്‍ച്ച് 31 ന് അവസാനിക്കേണ്ട സെന്‍സസ് സെപ്റ്റംബര്‍ 30 വരെ നേരത്തെ നീട്ടിയിരുന്നു. 
കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയോടെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയും കോവിഡ് നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് സാമ്പത്തിക സെന്‍സസ് നടക്കുന്നത്. കണ്ടെയിന്‍മെന്റ് സോണുകളിലെ  നിയന്ത്രണങ്ങള്‍ നീക്കുന്നത് വരെ ആ പ്രദേശങ്ങളില്‍ വിവരശേഖരണം ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലെ സി.എസ്.സി. ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല. സാമ്പത്തിക സെന്‍സുമായി സഹകരിച്ച് എല്ലാവരും കൃത്യമായ വിവരം നല്‍കണമെന്ന് ഡയറക്ടറും റീജിണല്‍ ഹെഡുമായ എഫ്.മുഹമ്മദ് യാസിര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *