October 1, 2026

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി: 4 റോഡുകളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

0
IMG-20201007-WA0239.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി നഗരസഭയില്‍ 4 റോഡുകളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ഒ.ആര്‍. കേളു എം.എല്‍.എ. നിര്‍വഹിച്ചു. 31 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്ന കുറ്റിമൂല -പിലാക്കാവ് റോഡ്, 53 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്ന പിലാക്കാവ് -വട്ടറകുന്ന് -കുറ്റിമൂല റോഡ്, 8 ലക്ഷം രൂപ ചെലവില്‍ അടിവാരം -വട്ടറകുന്ന് റോഡ്, 10 ലക്ഷം രൂപ ചെലവില്‍ വാടോത്ത് അമ്പലം -മാണിക്കോത്ത് റോഡ് എന്നിവയുടെ നവീകരണ പ്രവൃത്തിയാണ് ആരംഭിച്ചത്.
നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് അധ്യക്ഷത വഹിച്ചു. പുത്തന്‍ ഗ്രാമീണ റോഡുകള്‍ നാടിന്റെ വികസന നേട്ടത്തിന് കുതിപ്പേകുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ചടങ്ങില്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ടി. ബിജു, മുന്‍സിപ്പല്‍ എഞ്ചിനീയര്‍ എ. എം. അനിന്‍കുമാര്‍, നഗരസഭ കൗണ്‍സിലര്‍ മുജീബ് കോടിയാടന്‍, പിണറായി ഇന്‍ഡസ്ട്രിയല്‍ കോ -ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ എം ഉദയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *