November 7, 2026

വയനാട് ജില്ലയില്‍ 138 പേര്‍ക്ക് കൂടി കോവിഡ് : 133 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ. :103 പേര്‍ രോഗമുക്തി നേടി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (07.10.20) 138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 103 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 133 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4387 ആയി. 3256 പേര്‍ ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 24 പേര്‍ മരണപ്പെട്ടു. നിലവില്‍ 1107 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 244 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 38 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
*സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ -133*
ബത്തേരി സ്വദേശികള്‍ 19, നെന്മേനി സ്വദേശികള്‍ 15, വെള്ളമുണ്ട, പടിഞ്ഞാറത്തറ സ്വദേശികളായ 12 പേര്‍ വീതം,  തവിഞ്ഞാല്‍ സ്വദേശികള്‍ 11, കല്‍പ്പറ്റ, മൂപ്പൈനാട് സ്വദേശികളായ 9 പേര്‍ വീതം, തരിയോട് സ്വദേശികള്‍ 7, മേപ്പാടി സ്വദേശികള്‍ 6, എടവക, മാനന്തവാടി സ്വദേശികള്‍ 4 പേര്‍ വീതം, വൈത്തിരി, പുല്‍പ്പള്ളി, അമ്പലവയല്‍,  തൊണ്ടര്‍നാട്, തിരുനെല്ലി സ്വദേശികളായ 3 പേര്‍ വീതം,  മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, പനമരം, മീനങ്ങാടി, കണിയാമ്പറ്റ സ്വദേശികളായ 2 പേര്‍ വീതം  എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഇതില്‍ മേപ്പാടി, കോഴിക്കോട് സ്വകാര്യ ആശുപത്രികളിലെ ഓരോ ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടും.
*വിദേശം, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -5*
സെപ്റ്റംബര്‍ 28 ന് ഖത്തറില്‍ നിന്ന് വന്ന പൊഴുതന സ്വദേശി, മസ്‌കറ്റില്‍  നിന്ന് വന്ന തവിഞ്ഞാല്സ്വദേശി, ലഡാക്കില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി, സപ്തംബര്‍ 27ന് കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, കോയമ്പത്തൂരില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി  എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍
*രോഗമുക്തി നേടിയവര്‍ – 103*
പനമരം സ്വദേശികള്‍ 13, മാനന്തവാടി സ്വദേശികള്‍ 9, വെള്ളമുണ്ട സ്വദേശികള്‍ 6, മേപ്പാടി, മുട്ടില്‍, കണിയാമ്പറ്റ സ്വദേശികളായ 5 പേര്‍ വീതം, പടിഞ്ഞാറത്തറ, നൂല്‍പ്പുഴ സ്വദേശികളായ 2 പേര്‍ വീതം,  കല്‍പ്പറ്റ, ബത്തേരി, മീനങ്ങാടി, എടവക, തവിഞ്ഞാല്‍, പൊഴുതന, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തര്‍ക്കും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 49 പേര്‍ക്കും രോഗം ഭേദമായി.
.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *