September 27, 2026

വയനാട് ജില്ലയില്‍ 131 പേര്‍ക്ക് കൂടി കോവിഡ് 126 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ 129 പേര്‍ രോഗമുക്തി നേടി

0
coronavirus-india-musk-e1586411971113.jpg
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (08.10.20) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 129 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്. 126 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4518 ആയി. 3385 പേര്‍ ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 24 പേര്‍ മരണപ്പെട്ടു. നിലവില്‍ 1109 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 246 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 38 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ -126

തവിഞ്ഞാൽ സ്വദേശികൾ 46, മുപ്പൈനാട് സ്വദേശികൾ 29 , എടവക സ്വദേശികൾ 9, മേപ്പാടി സ്വദേശികൾ 7, വെള്ളമുണ്ട സ്വദേശികൾ 6, നെന്മേനി, വേങ്ങപ്പള്ളി സ്വദേശികളായ 5 പേർ വീതം, മാനന്തവാടി, ബത്തേരി, പൊഴുതന സ്വദേശികളായ 3 പേർ വീതം, പടിഞ്ഞാറത്തറ സ്വദേശികൾ 2, കൽപ്പറ്റ. മീനങ്ങാടി. പനമരം, വൈത്തിരി, തരിയോട്, തൊണ്ടർനാട്, മുട്ടിൽ സ്വദേശികളായ ഓരോരു ത്തരും ഒരു പാലക്കാട് സ്വദേശിയു മാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -5

സപ്തംബർ 27ന് മഹാരാഷ്ട്രയിൽ നിന്ന് വന്ന 2 കോട്ടത്തറ സ്വദേശികൾ, ഒക്ടോബർ 4 ന് ബാംഗ്ലൂരിൽ നിന്ന് വന്ന വെള്ളമുണ്ട സ്വദേശി, ഒക്ടോബർ 4 ന് ബാംഗ്ലൂരിൽ നിന്ന് വന്ന രണ്ട് കോഴിക്കോട് സ്വദേശികൾ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തി രോഗബാധിതരായത്.

രോഗമുക്തി നേടിയവര്‍ – 129

മാനന്തവാടി, പടിഞ്ഞാറത്തറ സ്വദേശികളായ 11 പേർ വീതം, തരിയോട് സ്വദേശികൾ 10, കൽപ്പറ്റ, വെള്ളമുണ്ട സ്വദേശികളായ 10 പേർ വീതം, എടവക, മേപ്പാടി സ്വദേശികളായ 9 പേർ വീതം, തിരുനെല്ലി സ്വദേശികൾ 7, മുള്ളൻകൊല്ലി സ്വദേശികൾ 5, ബത്തേരി, പനമരം സ്വദേശികളായ 4 പേർ വീതം, നൂൽപ്പുഴ, തവിഞ്ഞാൽ, മുട്ടിൽ സ്വദേശികളായ 3 പേർ വീതം, പൂതാടി, പുൽപ്പള്ളി സ്വദേശികളായ രണ്ട് പേർ വീതം, ഒരു കൊല്ലം സ്വദേശി, ഒരു തമിഴ്നാട് സ്വദേശി എന്നിവരും വീടുകളിൽ നിരീക്ഷണ ത്തിലായിരുന്ന 24 പേർക്കുമാണ് രോഗം ഭേദമായത്.

210 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (08.10) പുതുതായി നിരീക്ഷണ ത്തിലായത് 210 പേരാണ്. 224 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4044 പേര്‍. ഇന്ന് വന്ന 109 പേര്‍ ഉള്‍പ്പെടെ 786 പേര്‍ ആശുപത്രിയില്‍ നിരീക്ഷണ ത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1725 പേരുടെ സാമ്പിളുകളാണ് പരിശോധ നയ്ക്ക് അയച്ചത്. ഇതുവരെ പരിശോ ധനയ്ക്ക് അയച്ച 103610 സാമ്പിളുകളില്‍ 99123 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 94605 നെഗറ്റീവും 4518 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *