June 17, 2026

ചികിത്സയിലിരിക്കെ മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു

0
covid death news
By ന്യൂസ് വയനാട് ബ്യൂറോ

 

നെഞ്ചുവേദനയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരണപ്പെട്ട എടവക സ്വദേശിക്കാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. സെപ്തംബര്‍ 26 നാണ് ഇയാളെ നെഞ്ചുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മരിക്കുകയായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം കോവിഡ് മാനദണ്ഡങ്ങളോടെ എടവക പഞ്ചായത്ത് ശ്മശാനത്തില്‍ നടത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *