വള്ളിയൂർക്കാവിൽ ആഴ്ചച്ചന്ത ഒരുങ്ങുന്നു : നിർമ്മാണ ഉദ്ഘാടനം 17ന് .
മാനന്തവാടി: വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിന്റെ ചരിത്രവും പൈതൃകവും തിരികെയെത്തിക്കുന്നതിന് ആഴ്ചച്ചന്ത ഒരുങ്ങുന്നു. കെട്ടിടം നിർമിക്കുന്നതിന് അനുമതിയായി.
നിർമ്മാണ ഉദ്ഘാടനം 17ന് നടക്കും.
.
താഴെകാവിനോട് ചേര്‍ന്ന സ്ഥലത്താണ് സ്ഥിരം ചന്തകൾക്കായി കെട്ടിടം ഒരുങ്ങുക. ജില്ലയിലെ കർഷകർക്കും കരകൗശല വസ്തുക്കൾ നിർമിക്കുന്നവർക്കും ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിൽക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത് ' . വിപണനം, പ്രദർശനം എന്നിവയ്ക്ക് വിവിധ ക്ലസ്റ്ററുകളാക്കിയാണ് സൗകര്യം ഒരുക്കുക. .
തലശ്ശേരി ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി 4,87, 55,960 രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. മുമ്പ് ക്ഷേത്രവുമായി ബന്ധപ്പെട്ട് ചന്ത പ്രവര്‍ത്തിച്ചിരുന്നു. ഗോത്രവര്‍ഗവിഭാഗങ്ങളുടെയും കര്‍ഷകരുടെയും ഉത്പന്നങ്ങളാണ് വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. പിന്നീട് ചന്തകൾ ഉത്സവകാലത്തേക്ക് മാത്രമായി ചുരുങ്ങി. ഇത് മാറ്റി ആഴ്ചച്ചന്തകൾ സ്ഥിരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിനോദസഞ്ചാരവകുപ്പ് വള്ളിയൂർക്കാവ് ഡെവലപ്പ്മെൻ്റ് ഓഫ് മാർക്കറ്റ് ആൻഡ് എക്സിബിഷൻ സ്പെയ്സ് എന്ന പദ്ധതി തുടങ്ങിയത്
. '





Leave a Reply