May 2, 2024

ലിവർ സിറോസിസ് ബാധിച്ച ഗ്രാമപഞ്ചായത്തംഗം ചികിത്സാ സഹായം തേടുന്നു.

0
Fb Img 1602391266732.jpg
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അംഗവും,(ഒന്നാം വാർഡ് മെമ്പർ) പൊതു പ്രവർത്തകനുമായ കട്ടിയാടൻ അമ്മദ് മാരകമായ ലിവർ സിറോസിസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിൻ്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി 25 ലക്ഷം രൂപയോളം ചിലവ് പ്രതീക്ഷിക്കുന്നു.20 ലക്ഷം രൂപയാണ് കോഴിക്കോട്  സ്വകാര്യ െഡിക്കൽ കോളേജ്  ആശുപത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ചെറുപ്പം മുതലേ പൊതുപ്രവർത്തകനായ ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിനപ്പുറമാണിത്. ഇദ്ദേഹത്തിൻ്റെ ചികിത്സാർത്ഥം ബഹു: കൽപ്പറ്റ എം.എൽ.എ. സി.കെ.ശശീന്ദ്രൻ   ,  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ  എന്നിവർ മുഖ്യ രക്ഷാധികാരികളായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് .പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.നൗഷാദ് ചെയർമാനും, ഹാരിസ് ഈന്തൻ ജനറൽ കൺവീനറുമാണ്.കൂടാതെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും, ജനപ്രതിനിധികളും ഈ കമ്മിറ്റിയിൽ അംഗങ്ങളാണ്. രോഗം ആരുടേയും കുറ്റമല്ല നമ്മെ തേടിയെത്തുകയാണല്ലോ..  മുഴുവൻ ഉദാരമതികളുടെയും പൂർണ്ണ സഹകരണവും സഹായവും പ്രതീക്ഷിക്കുന്നു.
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 
എം പി നൗഷാദ് (ചെയര്‍മാന്‍ & പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്)
ഫോണ്‍: 9447518217
ഇ ഹാരിസ്  (കണ്‍വീനര്‍)
ഫോണ്‍: 7012403622
കെ സുബൈര്‍ (മകന്‍)
ഫോണ്‍: 7907897714
കട്ടയാടൻ അമ്മദ് ചികിത്സ സഹായ കമ്മിറ്റി
അക്കൗണ്ട് നമ്പർ
1000073000000023
Ifc code SIBL0001000
South indian bank 
Padinjarathara branch
Google pay: 7012403622.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *