June 19, 2026

പുൽപള്ളിയിൽ അഞ്ചംഗ നായാട്ട് സംഘത്തെ പിടികൂടി

0
Screenshot_2020-10-11-12-20-10-406_com.whatsapp.w4b.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ..
വയനാട് പുൽപള്ളിയിൽ 5 അംഗ നായാട്ടു സംഘത്തെ പിടികൂടി.വയനാട് പുൽപ്പള്ളി നീർ വാരം മണിക്കോട് നഞ്ചൻമൂല വനത്തിൽ നിന്നാണ് പുലർച്ചെ ഒരു മണിയോടെ  5 പേരടങ്ങുന്ന നായാട്ടു സംഘത്തെ നാടൻ തോക്കും തിരകളുമായി പിടികൂടിയത് .റെയ്ഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്, പുൽപ്പള്ളി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ബി.പി സുനിൽകുമാറും സംഘവും  ചേർന്നാണ് നായാട്ടു സംഘത്തെ പിടികൂടിയത്. പനമരം സ്വദേശികളായ സത്യൻ ഷിബി.കമ്പളക്കാട് സ്വദേശികളായ മുഹമ്മദ് ,രാജേഷ്. അഞ്ചു ക്കുന്ന് സ്വദേശി ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ സഞ്ചരിച്ചിരുന്ന KL04-K- 6467 നമ്പർ ഒമിനി വാനും പിടികൂടി.
സെക്ഷൻ ഫോറസ്റ്റർ കെ സി മോഹൻകുമാർ, കെ.രാജ് മോഹൻ, കേളു, രാജേഷ്, വാച്ചർമാരായഅമ്മാനി രാജൻ, മുനാഫ്, ശിവൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു .. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *