March 29, 2024

വയനാട് ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ്; 145 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ : 96 പേര്‍ രോഗമുക്തി നേടി

0
വയനാട് ജില്ലയില്‍ ഇന്ന് (11.10.20) 148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വരാണ്.  മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 145 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം വ്യക്തമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4980 ആയി. 3791 പേര്‍ ഇതുവരെ രോഗമുക്തരായി.ചികിത്സയിലിരിക്കെ 25 പേര്‍ മരണപ്പെട്ടു. നിലവില്‍ 1164 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 307 പേര്‍ വീടുകളിലാണ് ഐസൊലേ ഷനില്‍ കഴിയുന്നത്. 31 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
*സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:*
അമ്പലവയൽ സ്വദേശികൾ 20,  മേപ്പാടി സ്വദേശികൾ 19,  കണിയാമ്പറ്റ സ്വദേശികൾ 18, വെള്ളമുണ്ട സ്വദേശികൾ 14, കൽപ്പറ്റ, മീനങ്ങാടി സ്വദേശികളായ 10 പേർ വീതം, തിരുനെല്ലി, ബത്തേരി, സ്വദേശികളായ 8 പേർ വീതം, എടവക, പടിഞ്ഞാറ ത്തറ, മുട്ടിൽ, സ്വദേശികളായ 5 പേർ വീതം,  മൂപ്പൈനാട് സ്വദേശികൾ 4 , മാനന്തവാടി,നൂൽപ്പുഴ ,വൈത്തിരി  സ്വദേശികളായ 3 പേർ വീതം, കോട്ടത്തറ, തവിഞ്ഞാൽ,  സ്വദേശികളായ 2 പേർ വീതം, പൊഴുതന, പൂതാടി, തരിയോട്, പനമരം സ്വദേശികളായ ഓരോരുത്തരും ഒരു കോഴിക്കോട് സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
*ഇതര സംസ്ഥാനത്ത് നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചവര്‍:* 
അരുണാചൽ പ്രദേശിൽ നിന്ന് വന്ന മാനന്തവാടി സ്വദേശിയും ബിഹാറിൽ നിന്ന് വന്ന വെള്ളമുണ്ട സ്വദേശിയും തമിഴ്‌നാട്ടിൽനിന്നും  വന്ന നെന്മേനി സ്വദേശിയുമാണ്  ഇതര സംസ്ഥാന ങ്ങളിൽ നിന്നെത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവർ.
*96 പേർക്ക് രോഗമുക്തി*
കൽപ്പറ്റ സ്വദേശികൾ 9, പനമരം, തവിഞ്ഞാൽ 6 പേർ വീതം, കണിയാമ്പറ്റ,  മാനന്തവാടി 5 പേർ വീതം, മേപ്പാടി, കോട്ടത്തറ, തരിയോട് 4 പേർ വീതം, വൈത്തിരി 3 പേർ, പടിഞ്ഞാറത്തറ, മുട്ടിൽ, പൊഴുതന, മീനങ്ങാടി, എടവക, വെള്ളമുണ്ട 2 പേർ വീതം, പൂതാടി, മൂപ്പൈനാട്, തൊണ്ടർനാട്, പിണങ്ങോട്, നൂൽപ്പുഴ, നെന്മേനി സ്വദേശികളായ ഓരോരുത്തർ, മലപ്പുറം സ്വദേശികളായ 5 പേർ, എറണാകുളം  സ്വദേശികളായ 3 പേർ,  ഒരു തമിഴ്നാട് സ്വദേശി, വീടുകളിൽ നിരീക്ഷണത്തി ലായിരുന്ന  23  പേർ എന്നിവർക്കാണ്‌  രോഗം ഭേദമായത്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *