കോവിഡ് ബാധിച്ച് മരിച്ച രാമന്റെ മൃതദേഹം സംസ്കരിച്ചു.
കൽപ്പറ്റ:
കോവിഡ് ബാധിച്ച് മരിച്ച രാമന്റെ മൃതദേഹം സംസ്കരിച്ചു.
വെള്ളമുണ്ട നാരോക്കടവ് സ്വദേശി കാരാപാളി രാമൻ (59 )ആണ് ഇന്നെലെ ഉച്ചയോടെ മരിച്ചത്. ഓഗസ്റ്റ് എട്ടാം തീയതി
ദേഹാസ്വസ്ഥ്യം തുടർന്ന് മേപ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയത്. ഇയാൾക്ക് ശ്വാസതടസ്സവും, ഷുഗർ, കിഡ്നി രോഗവും ഉണ്ടായിരുന്നു. മാനന്തവാടിയിൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ഇയാൾക്ക് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
പിന്നീട് ആരോഗ്യനില വഷളായതോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് അവിടെ നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആവുകയും ഇയാളെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. രോഗം മൂർച്ഛിച്ച ഇയാൾ ഇന്നലെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു.



Leave a Reply