May 22, 2026

സംരംഭകത്വ വികസന പരിപാടി- കണ്‍സള്‍ട്ടന്‍റുമാരെ തെരഞ്ഞെടുക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്‍റെ ഭാഗമായി കുടുംബശ്രീ മുഖേന കല്‍പ്പറ്റ, മാനന്തവാടി, ബ്ലോക്കുകളില്‍ നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റുമാരെ തിരഞ്ഞെടുക്കുന്നു. മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്ക് പരിധിയില്‍ പെടുന്നവരായിരിക്കണം അപേക്ഷകര്‍. ജോലി ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും വേതനം. 25 നും 45 നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു/ പ്രീഡിഗ്രി പാസായ കുടുംബശ്രീ/കുടുംബാംഗമായ സ്ത്രീ പുരുഷന്‍മാര്‍ക്ക്  അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അതത് സി.ഡി.എസ് ഓഫീസിലോ സൃലെലം്യറൃസശ@ഴാമശഹ.രീാ എന്ന വിലാസത്തിലോ അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 20.10.2020 ന് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495724732, 04936 206589 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി. സാജിത അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *