June 13, 2026

ശിശുദിന സ്റ്റാമ്പ് : ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ

ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പ് വരയ്ക്കുന്നതിന് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.  അതിജീവനത്തിന്റെ കേരള പാഠം എന്ന ആശയത്തെ ആസ്പദമാക്കിയാണ് ചിത്രരചന.  നാല് മുതല്‍ പ്ലസ് ടു വരെയുള്ള (9 മുതല്‍ 17 വയസ് വരെ) കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ചിത്രങ്ങള്‍ക്ക് ജലഛായം, പോസ്റ്റര്‍ കളര്‍, ക്രയോണ്‍സ്, ഓയില്‍ പെയിന്റ് ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.15 * 12 സെന്റീമീറ്റര്‍ അനുപാതത്തിലായിരിക്കണം ചിത്രരചന. വിജയികള്‍ക്ക് പ്രശസ്തി ഫലകവും ക്യാഷ് അവാര്‍ഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും നല്‍കി ശിശുദിന സ്റ്റാമ്പ് പ്രകാശന ചടങ്ങില്‍ ആദരിക്കും.  പങ്കെടുക്കുന്നവര്‍ പേര്, ക്ലാസ്, വയസ്, സ്‌കൂളിന്റെയും വിദ്യാര്‍ത്ഥിയുടെയും ഫോണ്‍ നമ്പറോടുകൂടിയ മേല്‍വിലാസം എന്നിവ ചിത്രത്തിന് പുറകു വശത്ത് എഴുതി പ്രിന്‍സിപ്പാള്‍ സീല്‍ ചെയത് സാക്ഷ്യപ്പെടുത്തണം.  ചിത്രരചനകള്‍ ജനറല്‍ സെസക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ നല്‍കാം.  അവസാന തീയതി ഒക്ടോബര്‍ 31. കവറിന് പുറത്ത് അതിജീവനത്തിന്റെ കേരള പാഠം എന്ന് എഴുതണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *