April 20, 2024

കെഞ്ചിരയിലെ നായിക വിനുഷ രവിയെ അനുമോദിച്ചു.

0
Img 20201015 Wa0342.jpg
അഭിനന്ദിച്ചു
ദ്വാരക : കെഞ്ചിര എന്ന ചിത്രത്തിൽ നായിക വേഷം ചെയ്ത ദ്വാരക  സെക്രട്ട്  ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി വിനുഷ  രവിയെ  അഭിനന്ദിച്ചു. മികച്ച രണ്ടാമത്തെ  സിനിമയായി കെഞ്ചിര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പീഡനത്തിനിരയായ കെഞ്ചിര എന്ന ആദിവാസി ബാലികയുടെ  ജീവിത കഥയാണ് ഈ സിനിമ. ദ്വാരക പത്തിൽ കുന്ന്  കോളനിയിലെ  രവിയുടെയും  ഇന്ദുവിന്റെയും  മകളാണ് വിനുഷ രവി. കഴിഞ്ഞ  എസ്എസ്എൽസി പരീക്ഷയിൽ  വിനുഷ രവി  വിജയം നേടിയിരുന്നു.  തിരുവനന്തപുരം,ഗോവ ചലച്ചിത്രമേളയിലും മനോജ് കാന സംവിധാനം ചെയ്ത ഈ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഇന്ത്യൻ പനോരമയിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിനുഷ  യുടെ നേട്ടത്തിൽ സ്കൂൾ പി റ്റി  എ   അഭിനന്ദനം രേഖപ്പെടുത്തി. സ്കൂൾ മാനേജർ ഫാ. മനോജ് തോട്ടുംകര, പ്രിൻസിപ്പാൾ
 ഡോ.ഷൈമ റ്റി ബെന്നി, ഹെഡ്മിസ്ട്രസ് എൽസി കെ ൽ, പിടിഎ പ്രസിഡണ്ട് റെജി പി ജെ, ഫാ. സെബാസ്റ്റ്യൻ പി ജെ, ആൽഫിമോൾ മാത്യു  , ബിജിജോഷി ,ആനി ജോൺ പി എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *