September 1, 2026

വയനാട്ജി ല്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ്; 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (18.10.20) 144 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 122 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും 6 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5775 ആയി. 4639 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 35 പേര്‍ മരണപ്പെട്ടു. നിലവില്‍ 1101 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 340 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
രോഗം സ്ഥിരീകരിച്ചവര്‍: 
അമ്പലവയല്‍ സ്വദേശികളായ 18 പേര്‍, മീനങ്ങാടി 16 പേര്‍, മാനന്തവാടി, മൂപ്പൈനാട്, വൈത്തിരി 11 പേര്‍ വീതം, മേപ്പാടി, മുട്ടില്‍ 10 പേര്‍ വീതം, ബത്തേരി, തിരുനെല്ലി 8 പേര്‍ വീതം, വെള്ളമുണ്ട, പടിഞ്ഞാറത്തറ 5 പേര്‍ വീതം, മുള്ളന്‍കൊല്ലി 4 പേര്‍, കല്‍പ്പറ്റ, കണിയാമ്പറ്റ 3 പേര്‍ വീതം, തവിഞ്ഞാല്‍, പുല്‍പ്പള്ളി, നെന്മേനി, എടവക, പനമരം 2 പേര്‍ വീതം, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, തരിയോട്, നൂല്പുഴ സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഒക്ടോബര്‍ 11 ന് ദുബൈയില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, ഒക്ടോബര്‍ 17ന് കര്‍ണാടകയില്‍ നിന്ന് വന്ന  നൂല്‍പ്പുഴ, തരിയോട് സ്വദേശികള്‍, ഒക്ടോബര്‍ അഞ്ചിന് ഉത്തരാഖണ്ഡില്‍ നിന്ന് വന്ന രണ്ട് വെള്ളമുണ്ട സ്വദേശികള്‍, ഒക്ടോബര്‍ ഏഴിന് പശ്ചിമബംഗാളില്‍ നിന്ന് വന്ന രണ്ട് തവിഞ്ഞാല്‍ സ്വദേശികള്‍ എന്നിവരാണ് പുറത്ത് നിന്നെത്തി രോഗബാധിതരായവര്‍.
122 പേര്‍ക്ക് രോഗമുക്തി
വൈത്തിരി സ്വദേശികളായ 11 പേര്‍, നെന്മേനി, മേപ്പാടി,  മുട്ടില്‍ 9 പേര്‍ വീതം, മൂപ്പയ്‌നാട് 8 പേര്‍, തവിഞ്ഞാല്‍ 5 പേര്‍,  കണിയാമ്പറ്റ, മാനന്തവാടി, ഇടവക, മീനങ്ങാടി 3 പേര്‍ വീതം, വെള്ളമുണ്ട, പനമരം, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി,  കല്‍പ്പറ്റ 2 പേര്‍ വീതം, പൂതാടി, അമ്പലവയല്‍, തരിയോട്, തിരുനെല്ലി, ബത്തേരി സ്വദേശികളായ ഓരോരുത്തര്‍,  കണ്ണൂര്‍, മലപ്പുറം, എറണാകുളം സ്വദേശികളായ ഓരോരുത്തര്‍, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 41 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *