September 28, 2026

ജില്ലയില്‍ 51 പേര്‍ക്ക് കൂടി കോവിഡ്; ·128 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (19.10.20) 51 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 128 പേര്‍ രോഗമുക്തി നേടി. ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും  സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5826 ആയി. 4765 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 35 പേര്‍ മരണപ്പെട്ടു. നിലവില്‍ 1026 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 340 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 51 പേര്‍ ഇതര ജില്ലകളില്‍ ചികില്‍സയിലുണ്ട്.
*രോഗം സ്ഥിരീകരിച്ചവര്‍:* 
മേപ്പാടി, നെന്മേനി, ബത്തേരി, തവിഞ്ഞാല്‍ സ്വദേശികളായ 6 പേര്‍ വീതം, മാനന്തവാടി, മീനങ്ങാടി 5 പേര്‍ വീതം, പുല്‍പ്പള്ളി, തിരുനെല്ലി, വെള്ളമുണ്ട മൂന്ന് പേര്‍ വീതം, കല്‍പ്പറ്റ, പൂതാടി രണ്ടുപേര്‍ വീതം, അമ്പലവയല്‍, കണിയാമ്പറ്റ, മൂപ്പൈനാട്, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
*രോഗമുക്തി നേടിയവര്‍:*
തൊണ്ടര്‍നാട് സ്വദേശികള്‍ 15, മേപ്പാടി 12,  നെന്മേനി 9,   കല്‍പ്പറ്റ, കണിയാമ്പറ്റ 5  പേര്‍ വീതം, വെള്ളമുണ്ട, തവിഞ്ഞാല്‍, അമ്പലവയല്‍, എടവക, ബത്തേരി 4 പേര്‍ വീതം തിരുനെല്ലി,  കോട്ടത്തറ, പുല്‍പ്പള്ളി 2 പേര്‍ വീതം, നൂല്‍പ്പുഴ, മുട്ടില്‍, മീനങ്ങാടി, മാനന്തവാടി,  മൂപ്പൈനാട്, വെങ്ങപ്പള്ളി, വൈത്തിരി, പടിഞ്ഞാറത്തറ, സ്വദേശികളായ ഓരോരുത്തരും സി.എഫ്.എല്‍.ടി.സിയിലെ 25 പേരും 3 കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും മൂന്ന് ബിഹാര്‍ സ്വദേശികളും രണ്ട്  പശ്ചിമ ബംഗാള്‍ സ്വദേശികളും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 14 പേരുമാണ് രോഗ മുക്തരായത്്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *