June 16, 2026

ടേക്ക് ഓഫ്; അബു സലിം കുട്ടികളുമായി സംവദിച്ചു

0
IMG-20201021-WA0282.jpg
By ന്യൂസ് വയനാട് ബ്യൂറോ
ശിശു സംരക്ഷണ വകുപ്പിന്റെ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ ചലചിത്ര താരം അബു സലിം നിരവധി കുട്ടികളുമായി സംവദിച്ചു. അങ്ങയെ പോലെ മസില്‍മാന്‍ ആകാന്‍ എന്തു ചെയ്യണം എന്നായിരുന്നു മിസ്റ്റര്‍ ഇന്ത്യ ആയിരുന്ന അബു സലീമിനെ തേടിയെത്തിയ ചോദ്യം. ശരിയായ രീതിയിലുള്ള വ്യായാമമാണ് മനസിനും ശരീരത്തിനുമുള്ള ആവിശ്യം; ഭക്ഷണ ക്രമീകരണം പോലെ ശരിയായ വ്യായാമം ആവശ്യമാണെന്നും കുട്ടികളോട് പറഞ്ഞു. കോവിഡ് 19 രോഗം വരാതിരിക്കാന്‍ ശരിയായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അബു സലീം ഓര്‍മ്മിപ്പിച്ചു.
ഓണ്‍ലൈനിലുള്ള പഠനമാണോ ഇഷ്ടം സ്‌കൂളില്‍ പോകുന്നതാണോ എന്ന അബു സലിമിന്റെ ചോദ്യത്തിന് ഓണ്‍ലൈന്‍ പഠനമാണെന്നായിരുന്നു കുട്ടികളില്‍ ഒരാളുടെ ഉത്തരം. പുതിയ സിനിമാ വിശേഷങ്ങള്‍ അറിയാനുള്ള കുട്ടികളുടെ ചോദ്യങ്ങള്‍ക്കും അബു സലിം മറുപടി പറഞ്ഞു. ചടങ്ങില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.യു സ്മിത, ശിശു സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *