June 16, 2026

വിവാഹ സമ്മാനമായി കിടപ്പ് രോഗിക്ക് ടെലിവിഷന്‍: മാതൃകയായി ആരോഗ്യ പ്രവര്‍ത്തക

0
IMG_20201021_153441.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: മക്കളുടെ വിവാഹത്തിന്‍റെ സന്തോഷം വിവാഹ സമ്മാനമായി ഒരു കിടപ്പ് രോഗിക്ക് ടെലിവിഷന്‍ നല്‍കി മാതൃകയായിരിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകയായ അന്നമ്മ തോമസും ഭര്‍ത്താവ് പുരക്കല്‍ തോമസും. ഗോത്ര വിഭാഗത്തില്‍പ്പെട്ട കിടപ്പ് രോഗിക്ക് ആകെ ആശ്രയമായി ഉണ്ടായിരുന്ന ടെലിവിഷന്‍ കാലപ്പഴക്കം കൊണ്ട് കേടായത് പാലിയേറ്റീവ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടത് സൂചിപ്പിച്ചപ്പോള്‍ വലിയ സന്തോഷത്തോടെ ഈ കാര്യം ഇവര്‍ ഏറ്റെടുക്കുകയായിരുന്നു.  അന്നമ്മ തോമസില്‍ നിന്നും പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്സ് ബീന അജു ടെലിവിഷന്‍ സെറ്റ് ഏറ്റുവാങ്ങി. തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, ആശാ വര്‍ക്കര്‍ സുജാത തുടങ്ങിയവര്‍ സംബന്ധിച്ചു. കാവുംമന്ദം സ്വദേശികളായ അന്നമ്മ-തോമസ് ദമ്പതികളുടെ മകന്‍ അമല്‍ തോമസും അശ്വതി അഗസ്റ്റിനുമായുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *