November 7, 2026

വയനാട് ജില്ലയില്‍ 132 പേര്‍ക്ക് കൂടി കോവിഡ്; 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :88 പേര്‍ക്ക് രോഗമുക്തി

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (21.10.20) 132 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 88 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6045 ആയി. 4968 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 40 പേര്‍ മരണപ്പെട്ടു. നിലവില്‍ 1037 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 402 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
രോഗം സ്ഥിരീകരിച്ചവര്‍:
തവിഞ്ഞാല്‍ സ്വദേശികളായ 15 പേര്‍, മുട്ടില്‍ 13 പേര്‍, ബത്തേരി 11 പേര്‍,  വൈത്തിരി 10 പേര്‍, എടവക, പുല്‍പ്പള്ളി 8 പേര്‍ വീതം, മീനങ്ങാടി 7 പേര്‍, മേപ്പാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, പൂതാടി, മുള്ളന്‍കൊല്ലി 5 പേര്‍ വീതം, അമ്പലവയല്‍, കല്‍പ്പറ്റ, മാനന്തവാടി 4 പേര്‍ വീതം, നൂല്‍പ്പുഴ, പനമരം, തരിയോട് 3 പേര്‍ വീതം, കണിയാമ്പറ്റ 2 പേര്‍, കോട്ടത്തറ, നെന്മേനി സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഒക്‌ടോബര്‍ ഏഴിന് പശ്ചിമബംഗാളില്‍ നിന്ന്‌വന്ന് പൂതാടിയില്‍ താമസിക്കുന്ന  ബംഗാള്‍ സ്വദേശികളായ 5 പേര്‍, ഒക്ടോബര്‍ 12ന് പശ്ചിമബംഗാളില്‍ നിന്ന് വന്ന പൂതാടി സ്വദേശികളായ 2 പേര്‍, ഒക്ടോബര്‍ 11ന് ഒറീസയില്‍ നിന്ന് വന്ന് പൊഴുതനയില്‍ താമസിക്കുന്ന ഒറീസ സ്വദേശികളായ 3 പേര്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നവന്ന് രോഗബാധിതരായത്.
88 പേര്‍ക്ക് രോഗമുക്തി
നെന്മേനി സ്വദേശികളായ 11 പേര്‍, തവിഞ്ഞാല്‍ സ്വദേശികളായ 7് പേര്‍ , കണിയാമ്പറ്റ, നൂല്‍പ്പുഴ, ബത്തേരി, വൈത്തിരി, മാനന്തവാടി സ്വദേശികളായ 4 പേര്‍ വീതം, അമ്പലവയല്‍ സ്വദേശികള്‍ 3 പേര്‍, മുട്ടില്‍, പൂതാടി തിരുനെല്ലി സ്വദേശികളായ 2 പേര്‍ വീതം, പുല്‍പ്പള്ളി, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, മുള്ളന്‍കൊല്ലി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തര്‍, ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയിലുള്ള 2 പേര്‍, മലപ്പുറം സ്വദേശികളായ 2 പേര്‍, ഒരു കോഴിക്കോട് സ്വദേശി, രണ്ട് തമിഴ്‌നാട് സ്വദേശികള്‍, ഒരു കര്‍ണാടക സ്വദേശി, വീടുകളില്‍ നിരീക്ഷണത്തലായിരുന്ന 28 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *