April 26, 2024

പാടത്തിറങ്ങി: ചെന്നെല്ല് കുത്തി അരി അളന്നു : ചോറും പുളിശ്ശേരിയും കഴിച്ച് രാഹുൽ ഗാന്ധി മടങ്ങി.

0
Img 20201021 Wa0290.jpg
സി.വി.ഷിബു.
മാനന്തവാടി : ഒട്ടേറെ ചരിത്രവും പൈതൃകവും ഉറങ്ങുന്ന  തിരുനെല്ലിയുടെ അടിവാരം  ആയ തൃശ്ശിലേരിയിൽ എത്തിയ  രാഹുൽഗാന്ധിയുടെ സന്ദർശനത്തിൽ വലിയ പ്രതീക്ഷയിലാണ് കർഷക സമൂഹം .   
 മൂന്നു ദിവസത്തെ വയനാട് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി എം.പി.ബുധനാഴ്ച ഉച്ചയോടെ ആണ്  തൃശ്ശിലേരിയിൽ  എത്തിയത്. തൃശ്ശിലേരിയിലെ പരമ്പരാഗത ജൈവ  നെൽ കൃഷിയെ കുറിച്ച് പഠിക്കുന്നതിനും കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ഉം ആയാണ് അദ്ദേഹം അവിടെ എത്തിയത് . പാടത്തിറങ്ങിയ അദ്ദേഹം  വയനാടിൻറെ പരമ്പരാഗത പൈതൃക വിത്തുകൾ  കൃഷി ചെയ്തു ഓരോ സ്ഥലവും കണ്ടു കർഷകനായ ജോൺസണിൽ  നിന്നും  ചോദിച്ചറിഞ്ഞു. പരമ്പരാഗത നെൽവിത്ത് സംരക്ഷകനായ ചെറുവയൽ രാമനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ചെറുവയൽ രാമനും ആയി  കുറേ സമയം  നെൽകൃഷിയെ പറ്റി ചർച്ച ചെയ്ത രാഹുൽ ഗാന്ധി  പ്രദേശത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങളും ചോദിച്ചറിഞ്ഞു.
ജൈവ കൃഷിക്ക് നേതൃത്വം  നൽകുന്ന തിരുനെല്ലി അഗ്രോ പ്രൊഡ്യൂസർ കമ്പനി സ്ഥാപകൻ രാജേഷ് കൃഷ്ണന്റെ  വീട്ടിലായിരുന്നു ഉച്ചഭക്ഷണം. നാടൻ ചോറും പുളിശ്ശേരിയും എരിശ്ശേരിയും കൂട്ടി ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. 
പാടത്തു നിന്ന് കയറിയ അദ്ദേഹം  കൃഷി വകുപ്പിൻറെ സാമ്പത്തിക സഹായത്തോടെ അവിടെ പ്രവർത്തിക്കുന്ന ന ഇന്ന് സംസ്കരണ കേന്ദ്രവും സന്ദർശിച്ചു .ചെന്നെല്ല് കുത്തി എടുത്ത  അരിയുടെ ഗുണമേന്മയെ കുറിച്ച് മനസ്സിലാക്കി  നാടൻ നെല്ലിനങ്ങളുടെ മാഹാത്മ്യത്തെക്കുറിച്ച് പ്രതിപാദിച്ചാണ്  തൃശ്ശിലേരിയിൽനിന്നും യാത്രയായത്. രാജ്യസഭാംഗം കെ സി വേണുഗോപാലും, നബാർഡ് ഡി.ഡി. എം. ജിഷ വടക്കും പറമ്പിലും  ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *