ആദിവാസി വിദ്യാർഥികൾകളുടെ ഉപരിപഠനം;സർക്കാർ അലംഭാവം വെടിയണം:എം.എസ്.എഫ്

കൽപ്പറ്റ:സുൽത്താൻ ബത്തേരി മിനിസിവിൽ സ്റ്റേഷനുമുന്നിൽ നടക്കുന്ന ആദിവാസി വിദ്യാർഥികളുടെ സമരത്തിന് എംഎസ്എഫ് ഐക്യദാർഢ്യം അർപ്പിച്ചു.എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ ആദിവാസി വിദ്യാർഥികൾക്കും ഉപരിപഠനത്തിനാണ് ജില്ലയിൽ അവസരം സർക്കാർ ഒരുക്കണമെന്നും സർക്കാർ അലംഭാവം വൊടിയണമെന്നും എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ പറഞ്ഞു.2457 എസ്.റ്റി വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 2009 വിദ്യാർത്ഥികളാണ് .മെറിറ്റ് അഡ്മിൻ കിട്ടുന്നവരുടെ എണ്ണം വളരെ കുറവാണ് എസ് റ്റി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ എല്ലാ കോഴ്സുകളിലുമായി 650.ബാക്കിയുള്ള വിദ്യാർത്ഥികൾ ഉപരിപഠനത്തിന് മാർഗമില്ലതെ പഠനം ഉപേക്ഷിക്കുന്നതാണ് ആദിവാസി വിദ്യാർത്ഥികളുടെ കാര്യത്തിൽ സംഭവിക്കുന്നത്.മാറ്റു വിദ്യാർത്ഥികൾ മെറിറ്റും കമ്മ്യൂണിറ്റി ക്വോട്ടയും മാനേജ്മെൻറ് സീറ്റിലും അഡ്മിൻ നേടുന്നു അതിലും ലഭിക്കാത്തവർ എയ്ടഡിലും പാരൽ കോളേജുകളിലുമായി ഫീസ് കൊടുത്തു പഠിക്കുന്നു.എന്നാൽ ആദിവാസി വിദ്യാർത്ഥികൾക്ക് മാനേജ്മെന്റ് സീറ്റിൽ കയറലും എയ്ഡട് അടക്കം ഫീസ് കൊടുത്തു പഠിക്കാനും കഴിയില്ല അതിനുള്ള സാഹചര്യവുമില്ല.എന്നാൽ ആദിവാസി വിദ്യാർത്ഥികൾക്ക് മാനേജ്മെന്റ് സീറ്റിൽ കയറലും എയ്ഡട് അടക്കം ഫീസ് കൊടുത്തു പഠിക്കാനും കഴിയില്ല അതിനുള്ള സാഹചര്യവുമില്ല. അതുകൊണ്ട് തന്നെ പഠനം നിർത്തുന്നവരുടെ എണ്ണം കൂടുതലാണ്.
ആദിവാസി വിദ്യാർഥികൾകളുടെ കാര്യത്തിൽ സർക്കാർ അലംഭാവം വെടിയണമെന്നും ഈ അഡ്മിഷൻ സമയത്ത് സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു. ഐക്യദാർഢ്യത്തിന് ജില്ലാ ഭാരവാഹികളായ മുനവ്വറലി സാദത്ത്,റിൻഷാദ് മില്ല്മുക്ക്,അമീൻ നായിക്കട്ടി,റമീസ് ചൂരിയൻ,ടി ആഷിഖ്,റമീസ് ചെതലയം എന്നിവർ നേതൃത്വം നൽകി.



Leave a Reply