April 26, 2024

വയനാടൻ ജനതയുടെ സംരക്ഷണത്തിൽ ജനപ്രതിനിധികൾ ഉൽസുകരാകണം. : വയനാട് സംരക്ഷണ സമിതി

0
കൽപറ്റ: വയനാട്ടിലെ കർഷകരും ജനങ്ങളും അനുഭവിക്കുന്ന വന്യമൃഗശല്യം നിയന്ത്രിക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും അതിന് ശ്രമിക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും വയനാട് സംരക്ഷണ സമിതി വയനാട് എം. പി. ശ്രീ. രാഹുൽ ഗാന്ധിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വയനാട്ടിലെ 25-ൽ പരം കർഷക, സന്നദ്ധ, വ്യാപാര സംഘടനകളും വിവിധ ക്രൈസ്തവ രൂപതകളും ഹിന്ദു, മുസ്ലീം സമുദായ സംഘടനകളും ഉൾക്കൊള്ളുന്ന പൊതുവേദിയാണ് വയനാട് സംരക്ഷണ സമിതി.
വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് ഇപ്പോൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ബഫർ സോൺ മാനദണ്ഡങ്ങൾ പിൻവലിക്കുന്നതിൽ ഇടപെടുക,1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 62 പ്രകാരം പന്നി, മുള്ളൻപന്നി, മാൻ, മയിൽ, തുടങ്ങി കൃഷി നാശം വരുത്തുന്ന മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക, സെക്ഷൻ 11 പ്രകാരം വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് തടയുന്നതിന് അനുവാദം തരിക, കൃഷി നാശത്തിനും ജീവനഷ്ടത്തിനും സംസ്ഥാന സർക്കാർ നിശ്ചയിച്ചിരിക്കുന്ന നഷ്ട പരിഹാര തുക വർദ്ധിപ്പിക്കുക, മൃഗങ്ങൾ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് തടയുക തുടങ്ങിയവയിൽ നടപടികൾ എടുക്കാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടണമെന്നും യു.ഡി.എഫ്.  ഭരിക്കുന്ന പഞ്ചായത്തുകളിൽ മാതൃകാപരമായി നിയമനിർമ്മാണം നടത്തുകയും എം.എൽ.എ.  മാരും എം.പി.  മാരും നിയമസഭയിലും പാർലമെൻ്റിലും ഇവ ഗൗരവമായി ഉന്നയിക്കാൻ നിർദ്ദേശം നൽകണമെന്നും സമിതി നേതാക്കൾ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചു.
ചെയർമാൻ ഫാ. തോമസ് മണക്കുന്നേൽ, വർക്കിംഗ് ചെയർമാൻ ഫാ. ആൻ്റോ മമ്പള്ളി, ജനറൽ കൺവീനർ പി. എം ജോയി, ജനറൽ സെക്രട്ടറി സാലു അബ്രാഹം, ട്രഷറർ ഹാരീസ് ബാഖവി, കൺവീനർ സുരേന്ദ്രൻ മാസ്റ്റർ, ഫാ. തോമസ് ജോസഫ് തേരകം തുടങ്ങിയവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്‌.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *