June 16, 2026

‘പഠനത്തിനൊരു കൈത്താങ്ങ്’: ഊരുകളിലേയ്ക്ക് ടെലിവിഷൻ സെറ്റുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു.

0
IMG-20201024-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ആഡിറ്റേഴ്സ് അസോസിയേഷൻ്റെ 'പഠനത്തിനൊരു കൈത്താങ്ങ്'പദ്ധതി പ്രകാരം വയനാട്ടിലെ ആദിവാസി ഊരുകളിലേയ്ക്ക് വിതരണം ചെയ്യുന്ന ടെലിവിഷൻ സെറ്റുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും  വിതരണം രാഹുൽ ഗാന്ധി എംപി നിർവഹിച്ചു.
രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ പഠനത്തിന് ഒരു കൈത്താങ്ങ് എന്ന പേരിൽ വയനാട് ജില്ലയിലെ പൂതാടി ഗ്രാമപഞ്ചായത്തിൽ ഹരിത നഗർ കോളനിയിൽ 35 കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കി കൊണ്ട് തുടക്കമിട്ട പദ്ധതിയിൽ വയനാട്ടിലെ ആദിവാസി ഊരുകളിലേയ്ക്ക് ടെലിവിഷൻ സെറ്റും അനുബന്ധ ഉപകരണങ്ങളും നൽകി  രാഹുൽഗാന്ധി പങ്കാളിയായത്.  കേരളത്തിലെ വിവിധ ജില്ലകളിലായി 205 ഓളം ടെലിവിഷൻ സെറ്റുകളും ഡിജിറ്റൽ അനുബന്ധ ഉപകരണങ്ങളുമാണ് കോവിഡ് മഹാമാരിമൂലം ഓൺലൈൻ പoനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്കായി  സംഘടന സന്നദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായി വിതരണം ചെയ്തത്.  രാഹുൽ ഗാന്ധിയുടെ  രേഖാചിത്രം നൽകി അദ്ദേഹത്തെ സംഘടന ആദരിച്ചു. തദവസരത്തിൽ കെ.സി വേണുഗോപാൽ എം.പി, ഐസി ബാലകൃഷ്ണൻ MLA, സംസ്ഥാന പ്രസിഡൻ്റ് സി. സുനിൽ കുമാർ , ജനറൽ സെക്രട്ടറി രാജേഷ് കുമാർ, സംസ്ഥാൻ ട്രഷറർ പി.കെ ജയകൃഷ്ണൻ ,സംസ്ഥാന സെക്രട്ടറി പ്രിയേഷ് സി.പി, വയനാട് ജില്ലാ സെക്രട്ടറി പ്രോമിസൺ പി.ജെ., കണ്ണൂർ ജില്ലാ സെക്രട്ടറി ജയേഷ് കെ.വിഎന്നിവർ സന്നിഹിതരായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *